ന്യൂ ഇയർ സ്പെഷ്യൽ കേക്ക് അടിപൊളി രുചിയിൽ ഉണ്ടാക്കി നോക്കൂ

ന്യൂ ഇയർ സ്പെഷ്യൽ കേക്ക് അടിപൊളി രുചിയിൽ

ചേരുവകൾ

• പഞ്ചസാര – 1 കപ്പ്

• വെള്ളം — 1/ 2 കപ്പ്

• വിപ്പിംഗ് ക്രീം — 2 കപ്പ്

• ഐസിങ് ഷുഗർ – 1/ 2 കപ്പ്

• വാനില എസ്സെൻസ് – 1 ടീസ്പൂൺ

• വെണ്ണ– 200 ഗ്രാം

• ഐസിങ് ഷുഗർ – 4 1/ 2 കപ്പ്

• വാനില എസ്സെൻസ് – 1 ടീസ്പൂൺ

• പാൽ –1 ടേബിൾസ്പൂൺ

• കളർ– ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാര സിറപ്പ് തയ്യാറാക്കാം അതിനായി ഒരു പാനിൽ ഒരു കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ചെടുത്തു ഒന്ന് തണുക്കാൻ വെക്കാം . കേക്ക് മൂന്ന് ലയർ ആയി മുറിച്ചു വെക്കുക .വിപ്പിംഗ് ക്രീം തയ്യാറാക്കുന്ന പത്രത്തിന് അടിയിൽ ഐസ് ഇട്ട ഒരു പാത്രം വച്ചിട്ട് വേണംമുകളിൽ ബൗൾ വച്ച് ക്രീം ബീറ്റ് ചെയ്യാൻ . ഒരു ബൗളിലേക്കു 2 കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ബീറ്റ് ചെയ്യുക .വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തതില്ലേക്ക് അര കപ്പ് ഐസിങ് ഷുഗർ ചേർത്ത് ഒന്ന് കൂടി ബീറ്റ് ചെയ്യുക .ഈ ക്രീമിലേക്കു വാനില എസ്സെൻസ് ഒരു ടീസ്പൂൺ കൂടി ചേർത്ത് ബീറ്റ് ചെയ്തു എടുക്കുക .ഒരു കേക്ക് ബെയ്‌സ് ബോർഡ് എടുത്തു അതിനു മുകളിൽ അൽപ്പം വിപ്പിംഗ് ക്രീം തേച്ചു കൊടുക്കുക ഇതിനു മുകളിലേക്ക് ഒരു കഷ്ണം കേക്ക് വെച്ച് കൊടുക്കുക .കേക്കിനു മുകളിൽ നേരത്തെ തയ്യാറാക്കി വെച്ച പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക ഇനി കേക്കിനു മുകളിലേക്ക് വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം .ഈ വിപ്പിംഗ് ക്രീമിന് മുകളിൽ സെക്കൻഡ് ലയർ കേക്ക് വെച്ച് കൊടുക്കുക .

കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക.വീണ്ടും വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം.ഇനി ഇതിനു മുകളിൽ മൂന്നാമത്തെ ലയർ കേക്ക് വെച്ച് കൊടുക്കുക.കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക.കേക്കിനു മുകളിലും സൈഡിലും ഫുൾ ആയി വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം.കേക്ക് ഒന്ന് തണുക്കാൻ ആയി ഫ്രിഡ്ജിൽ വെക്കാം .ഈ സമയത്തു ബട്ടർ ക്രീം തയ്യാറാക്കാം .അതിനായി ഒരു ബൗളിലേക്കു 200 ഗ്രാം വെണ്ണ ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക ഈ വെണ്ണയിലേക്കു 4 1/ 2 കപ്പ് ഐസിങ് ഷുഗർ കുറേശേ ചേർത്ത് ബീറ്റ് ചെയ്യുക.ക്രീം നല്ല കട്ടി ആയി വരുമ്പോൾ 1 ടേബിൾസ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കാം .ഈ ക്രീമിലേക്കു ഒരു ടീസ്പൂൺ വാനില എസ്സെൻസ്‌ കൂടി ചേർത്ത് ഒന്ന് ബീറ്റ് ചെയ്ത ശേഷം ആവശ്യത്തിന് കളർ കൂടി ചേർത്ത് ബീറ്റ് ചെയ്യുക .അപ്പോൾ ബട്ടർ ക്രീം റെഡി .ബട്ടർ ക്രീം നമ്മുടെ ഡിസൈൻ അനുസരിച്ചുള്ള ഒരു നോസിൽ ഇട്ട പൈപ്പിംഗ് ബാഗിൽ ആക്കുക .ഇനി കേക്ക് ഫ്രിഡ്ജിൽ നിന്നും എടുത്തു കേക്കിനു മുകളിൽ ബട്ടർ ക്രീം വെച്ച് ഡിസൈൻ ചെയ്യാം .കേക്കിനു മുകളിൽ കുറച്ചുഷുഗർ പേൾ കൂടി വെച്ച് അലങ്കരിക്കാം .കേക്ക് കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിച്ചെടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി ആയ കേക്ക് റെഡി …

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ന്യൂ ഇയർ സ്പെഷ്യൽ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.