ഇതിന്റെ രുചി ഒന്ന് വേറെത്തന്നെ ആണ് ട്ടൊ🤩🤩
ഞങ്ങളുടെ നാട്ടിൽ ഇത് തിരുവതിരയ്ക്കും വാവിനും ഒക്കെ ഉണ്ടാക്കാറുണ്ട്, അത്കൊണ്ട് തന്നെ ഇതിന് വാപ്പുഴുക്ക് എന്നും പറയാറിണ്ട് 😊 നിങ്ങൾ ഇത് ഒരിക്കൽ കഴിച്ചാൽ പിന്നെ തിരുവതിറയ്ക്കും വാവിനുമായി കാത്തിരിക്കില്ല അത്രയ്ക്ക് രുചി ആണ്..😋😋😋
ചേമ്പ്: 1/4 കിലോ
കാച്ചിൽ : 1/4 കിലോ
കൂർക്ക : 1/4 കിലോ
തേങ്ങ ചെരകിയത് : 1 കപ്പ്
കാന്താരി മുളക് : 4
പച്ചമുളക്: 2
കറിവേപ്പില
കുഞ്ഞുള്ളി: 8
മുളകുപൊടി: 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ: 4-5tbsp
കടുക്: 1.5 ടീസ്പൂൺ
ആദ്യം തേങ്ങ പച്ചമുളക് കാന്താരി മുളക് ഉള്ളി ഒരു മിക്സറിൽ ഇട്ട് ചതച്ചെടുക്കുക.ഇനി ചേമ്പ് കൂർക്ക കാച്ചിൽ ഇടത്തരം കഷണങ്ങളായി മുറിക്കുക, ഇത് പ്രഷർ കുക്കറിൽ ചേർക്കുക മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് 1 കപ്പ് വെള്ളം കറിവേപ്പില ചേർത്ത് ഇടത്തരം തീയിൽ നന്നായി വേവിക്കുക 1 വിസിൽ വരുന്നത് വരെ.
Pressure പൂർണ്ണമായും പോയ ശേഷം തേങ്ങ മിശ്രിതം ചേർത്ത് 4 മിനിറ്റ് വേവിക്കുക. ഇപ്പോൾ ഒരു കടായി ചൂടാക്കുക 4-5tbsp വെളിച്ചെണ്ണ ചേർകത്ത് ചൂടാക്കുക അതിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കുക കറിവേപ്പില ചേർക്കുക. ഇപ്പോൾ വേവിച്ച പച്ചക്കറികൾ ചേർത്ത് നന്നായിയോജിപ്പിക്കുക ..
രുചിയുള്ള പുഴുക്ക് തയ്യാറാണ് ..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തിരുവാതിര സ്പെഷ്യൽ പുഴുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.