ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

ചേരുവകൾ
മൈദ – 1 1/2 കപ്പ്‌

ക്യാരറ്റ് ഗ്രേറ്റഡ് – 2 കപ്പ്‌

ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ

ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ

മുട്ട – 4

സൺഫ്ലവർ ഓയിൽ – 3/4 കപ്പ്‌

പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്‌

വാനില എസ്സെൻസ് – 1 ടീസ്പൂൺ

ഉപ്പ്

തയ്യാറാകുന്ന വിധം

മൈദ, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ നന്നായി അരിച്ചു വയ്ക്കുക.
4 മുട്ട നന്നായി ബീറ്റ് ചെയ്യുക. പൊടിച്ച പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നേരുത്തേ അരിച്ചു വച്ചിരിക്കുന്ന മാവ് അല്പം ആയി ചേർത്ത് യോജിപ്പിച്ചു എടുക്കുക. ക്യാരറ്റ് ചീകിയത് കൂടെ ചേർത്ത് യോജിപ്പിക്കുക.. കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വച്ച ശേഷം തയ്യാറാക്കിയ മിക്സ്‌ ചേർക്കുക. ഗ്യാസ് സ്റ്റോവ് വിൽ ഒരു പഴയ പാൻ 5 മിനിറ്റ് ചൂടാക്കുക. ഇനി അതിൽ കേക്ക് ടിൻ വച്ച ശേഷം 5 മിനിറ്റ് ഹൈ ഫ്ളമേലും 50 മിനിറ്റ് ലോ ഫ്ലാമിലും വച്ചു ബേക് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.