ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ പ്ലം കേക്ക് ഉണ്ടാക്കാം👇

Advertisement

ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ പ്ലം കേക്ക് ഉണ്ടാക്കാം👇

ചേരുവകൾ

മൈദ : 2 കപ്പ്

കുതിർത്തു വെച്ച ഡ്രൈ ഫ്രൂട്ട്സും നട്ട്സും : 1കപ്പ്

(Grape വൈൻ, ജ്യൂസ് ഏതായാലും അതിൽ നിന്നും ഊറ്റി എടുത്തു വെക്കണം)
◆പക്ഷെ ആ സിറപ്പ് കളയേണ്ട. കേക്കിൽ ചേർത്താൽ നല്ല ടേസ്റ്റ് ആണ്

ബ്രൗണ് പഞ്ചസാര : 1 അര കപ്പ്

പാൽ : 1/4 കപ്പ്

മുട്ട : 3

ബട്ടർ : 3/4 കപ്പ്

ഗ്രാമ്പു : 1

പട്ട : 1 ചെറിയ കഷ്ണം

ഏലയ്ക്ക : 2

ജാതിക്ക (nutmeg): 1 ചെറിയ കഷ്ണം

ബേക്കിംഗ് പൌഡർ : 1 tsp

വാനില എസ്സെൻസ് : 1tsp

◆ഓവൻ 180 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു വെക്കുക.

◆സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക.

◆മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക.

◆ബട്ടറും, മുട്ടയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക.
ഇതിലേക്ക്
വാനില എസ്സെൻസ് ചേർക്കുക.

◆മിക്സ് ചെയ്‌തു വെച്ച മൈദ കൂട്ട് ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം.

◆മൈദ ചേർക്കുമ്പോൾ കുറച്ചു ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, വൈൻ ഏതായാലും അത് ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം.

◆ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക്‌ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക.

◆ഈ ഡ്രൈ ഫ്രൂട്‌സ് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് 180 C ഇൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.

◆ഒരു 25 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം.
30 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് ബേക്ക് ആയി .
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.