ഇളനീർ ഉണ്ടെങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

ഇളനീർ ഉണ്ടെങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..
എത്ര കഴിച്ചാലും മതി വരാത്ത ഈ കിടിലൻ പുഡിങ് ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

ചീസ് കേക്ക്ന് ബേസ് ആയിട്ട് രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കാൽ കപ്പ് പാൽ ചേർത്ത് ഒന്ന് അടിച്ചെടുക്കാം.. ഇത്‌ സ്പ്രിംഗ് ഫോം മോൽഡിൽ നല്ല പോലെ സെറ്റ് ചെയ്തു ലെവൽ ആക്കി എടുക്കാം.. ഇളനീർ ചീസ് മിക്സ്‌ റെഡി ആക്കി എടുക്കുന്നത് വരെ ഇത്‌ ഫ്രിഡ്ജിൽ വെക്കാം..

അടുത്തത് ഇനി ഒരു ഇളനീർ ന്റെ മുഴുവൻ കാമ്പും മിക്സിയിൽ കാൽ കപ്പ് പാലും കാൽ കപ്പ് ഇളനീർ വെള്ളവും ചേർത്ത് ഒന്ന് അടിച്ചെടുക്കാം.. ആദ്യം അരച്ചെടുക്കാൻ പാകത്തിനുള്ള പാൽ മാത്രം ചേർത്ത് ഒന്ന് പേസ്റ്റ് ആക്കി എടുക്കാം.. അതിന് ശേഷം ബാക്കി പാലും പിന്നേ ഇളനീർ വെള്ളവും ചേർത്ത് ഒന്ന് കൂടെ അടിക്കാം.. ആദ്യമേ എല്ലാം ഒരുമിച്ച് അടിച്ചാൽ ഇളനീർ പേസ്റ്റ് ആയി അരഞ്ഞു കിട്ടില്ല.. ഇത്‌ ഇനി സൈഡ് ലേക്ക് മാറ്റി വെക്കാം..

അടുത്തത് ആയി 300ഗ്രാം ക്രീം ചീസിലേക്ക് ഒരു ടിൻ മിൽക്ക്മെയ്ഡ് ചേർക്കാം.. ഇത്‌ നല്ല പോലെ ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം 125 ml ന്റെ രണ്ടു പാക്കറ്റ് തീക്ക് ക്രീമും പിന്നേ അരച്ച് വെച്ചിരിക്കുന്ന ഇളനീർ പള്പും ചേർക്കാം..

നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിലേക്ക് ജെലാറ്റിൻ അര കപ്പ് ചൂട് വെള്ളം ഒഴിച്ച് മെൽറ്റ് ആക്കിയത് ചേർത്ത് ഒന്ന് കൂടെ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

ഇതിൽ നിന്ന് ഇനി മുക്കാൽ ഭാഗത്തോളും ബിസ്‌ക്കറ്റ് ലയർ ന്റെ മുകളിൽ ആയിട്ട് ഒഴിച്ച് കൊടുക്കാം.. ബാക്കി കാൽ ഭാഗം വേറൊരു പാത്രത്തിൽ ഒഴിച്ചു സെറ്റ് ആക്കാം.. ഇത് ഒരു 20 മിനിറ്റ് ഫ്രീസറിൽ വെച്ച് സെറ്റ് ആക്കാം.. ആ സമയം കൊണ്ട് അടുത്ത ലയർ ന് വേണ്ടി ഒരു 600 ml ഇളനീർ വെള്ളത്തിൽ ഏകദേശം ഏഴു ഗ്രാം ജെലാറ്റിൻ മെൽറ്റ് ആക്കിയത് ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കാം.. ഇതിൽന്ന് പകുതി ഇളനീർ ചീസ് മിക്സ്‌ ന്റെ മുകളിൽ ആയിട്ട് മെല്ലെ ഒഴിച്ച് കൊടുക്കാം.. ഇതും ഇനി 20 മിനിറ്റ് ഒന്ന് സെറ്റ് ആക്കാനായി ഫ്രീസറിൽ വെക്കാം..

ഇനി ഇതിന് മുകളിൽ ആയിട്ട് വേറെ പത്രത്തിൽ സെറ്റ് ആക്കാൻ വെച്ചിരുന്ന ഇളനീർ ചീസ് മിക്സ്‌ ഇൽ നിന്ന് കുറച്ചു എടുത്ത് അവിടവിടെ ആയിട്ട് ഇട്ട് കൊടുക്കാം.. ഇനി ഇതിന് മുകളിൽ ബാക്കി ഉള്ള ഇളനീർ വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം.. ഇനി ഒരു 5 മണിക്കൂർ കൂടെ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം..അതിന് ശേഷം കട്ട്‌ ചെയ്തു സെർവ് ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ ചീസ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.