അപ്പൂപ്പനെ പോലൊരു കേക്ക്
മുട്ട =4
മൈദ =3/4കപ്പ്
കൊക്കോ പൗഡർ=1/4 കപ്പ്
ബേക്കിങ് പൗഡർ=1/2 tsp
ബേക്കിങ് സോഡ =1/4tsp
ഷുഗർ=150g
വാനില എസൻസ് =1 tsp
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് പഞ്ചസാരയും വാനില എസൻസും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ബാറ്റർ നന്നായി പൊങ്ങി വരണം. ഈ സമയം കൊണ്ട് ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ എന്നിവ രണ്ടോ മൂന്നോ തവണ അരിച്ച് മാറ്റിവെക്കാം. മുട്ടയുടെ ബാറ്ററി ലേക്ക് അരിച്ചു മാറ്റിവെച്ചിരിക്കുന്ന നമ്മുടെ ഡ്രൈ ഇന്ഗ്രീഡിയന്റ്സ് കുറച്ചു കുറച്ച് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 35 മുതൽ 40 മിനിറ്റ് വരെ 170 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കാം.
Butter cream
ബട്ടർ =200g(ഉപ്പില്ലാത്തത് )
ഐസിംഗ് ഷുഗർ =3 cup(300g)
വാനില എസൻസ് =1 tsp
പാൽ =3tsp
ബട്ടർ ആദ്യം തന്നെ ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക അതിലേക്ക് ഐസിങ് ഷുഗർ കുറച്ചു കുറച്ചായി ചേർത്ത് ബീറ്റ് ചെയ്തു മിക്സ് ആക്കി എടുക്കുക. ഇതിലേക്ക് വാനില എസൻസും പാലും കൂടി ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്താൽ നമ്മുടെ ബട്ടർ ക്രീം റെഡിയായി.
ഉണ്ടാക്കി വച്ചിരിക്കുന്ന കേക്ക് 3 ആയി കട്ട് ചെയ്ത് ഓരോ ലേയറിനെ മുകളിലും ഷുഗർ സിറപ്പ് ആക്കി ക്രീം ഫിൽ ചെയ്തു കൊടുത്ത ശേഷം സാൻഡ തീമിൽ നമുക്ക് ഡെക്കറേറ്റ് ചെയ്തെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.