പാൽപ്പൊടി കൊണ്ട് ഒരു ലഡ്ഡു
MILK POWDER LADDU
Ingredients
പാൽ:1/4cup
പഞ്ചസാര:1/4cup
പാൽപ്പൊടി:1cup
നെയ്യ്:2tbsp
ആദ്യം ഒരു പാത്രത്തിലേക്ക് പാലും പഞ്ചസാരയും ചേർത്തു യോചിപ്പിക്കാം. എന്നിട്ട് ഇത് അടുപ്പിൽ വെച്ച് ചൂടാക്കാം.ഇനി ഇതിലേക്ക് നെയ്യ് ചേർത്തു മിക്സ് ചെയ്യാം. ശേഷം അതിലേക്ക് പാൽപ്പൊടി ചേർത്തു നന്നായി കട്ട കുത്താതെ ഇളക്കി യോചിപ്പിക്കാം.ചെറിയ തീയിലാവണം.കുറച്ചു കഴിയുമ്പോൾ ഈ മിക്സ് പാത്രത്തിൽ നിന്ന് വേറിട്ടു വരുന്ന പരുവമാവും. അപ്പോൾ രണ്ടു പാത്രത്തിലേക്ക് പകുതിയായി മാറ്റി വെക്കാം. ഇതിൽ ഇഷ്ട്ടമുള്ള രണ്ടു കളർ ചേർക്കാം. ഇനി ഇവ ചെറിയ ഉരുളകളാക്കി ഒരു കളർ ബോൾ എടുത്ത് വട്ടത്തിൽ പരത്തി മറ്റേ കളർ ബോൾ അതിന്റെ നടുവിൽ വെച്ച് പൊതിയുക. ഇങ്ങനെ എല്ലാം ചെയ്തെടുത്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.