സേമിയവും പാലും ചേർന്ന് ഈസി
വെർമിസെല്ലി മിൽക്ക് പുഡ്ഡിംഗ്
ആദ്യം നല്ല നൈസ് ആയിട്ടുള്ള സേമിയ 11/2 ടീസ്പൂൺ ബട്ടറിൽ വറുത്തെടുക്കണം.ശേഷം തീ ഓഫ് ചെയ്തു 3tbspn കണ്ടെൻസ്ഡ് മിൽക്ക് ചേർത്തുകൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക എന്നിട്ടു തണുക്കാനായി മാറ്റി വെക്കുക.ഇനി ഇതിലേക്കുള്ള ക്രീമി ഫില്ലിംഗ് റെഡി ആക്കം.അതിനായി 1 കപ്പ് പാലിലേക്കു 3tbsp കോൺഫ്ലോർ കൊടുക്കുക.ശേഷം ഫ്ളയിം ഓൺ ചെയ്തു ചെറിയ ഫ്ളൈമിൽ വേവിച്ചെടുക്കുക.ഇതിലേക്ക് 4drops വാനില എസെന്സ് ,3 Tbspn കണ്ടെൻസ്ഡ് മിൽക്ക് ചേർത്തുകൊടുക്കാം.
ഇത് ക്രീമി പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യാം.അതിനായി സിലിക്കോൺ മോൾഡ് പോലുള്ള കപ്പ്കേക്ക് മോൾഡിലാണ് ഇത് സെറ്റ് ചെയ്യുന്നത്.പല തരത്തിലുള്ള മോൾഡുകളിലും ചെയ്തെടുക്കാം.തണുക്കാനായി മാറ്റിവെച്ച സേമിയ മോൾഡിൽ ഷേപ്പ് ചെയ്തെടുക്കുക.ശേഷം ഇതിലേക്കു ക്രീം ഫിൽ ചെയ്തുകൊടുക്കുക.മുകളിൽ പിസ്താ ഇട്ടുകൊടുത്തു അലങ്കരിക്കാം.ഫ്രിഡ്ജിൽ 15 മിനിറ്റ് തണുപ്പിക്കാൻ വെച്ച ശേഷം.മോൾഡിൽ നിന്നും എടുക്കാം.വെർമിസെല്ലി മിൽക്ക് പുഡ്ഡിംഗ് റെഡി😋😋
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.