Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

ഒരു വെറൈറ്റി പരിപ്പുവട || പച്ച പരിപ്പു വട || green Peas parippuvada
Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

ചേരുവകൾ

ഗ്രീൻ പീസ്: 1 കപ്പ്

സവാള: 1

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 tbsp

പച്ചമുളക്: 4

വറ്റൽ മുളക്: 6

മല്ലിയില: 1/2 കപ്പ്

ഗരം മസാല: 1 ടീസ്പൂൺ

മല്ലിപൊടി: 1 ടീസ്പൂൺ

ജീരകം പൊടി: 1/2 ടീസ്പൂൺ

നാരങ്ങ നീര്: പകുതി നാരങ്ങ

ഉപ്പ്: 1 ടീസ്പൂൺ

ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ

ഉരുളക്കിഴങ്ങ്: ഒരു വലിയത് (boiled and mashed )

Green peas 8 മണിക്കൂർ കുതർത്തുക. പൂർണ്ണമായും വെള്ളം കളഞ്ഞ് dry ആക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.ഇപ്പോൾ 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും (boiled )ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതൽ കുറഞ്ഞ തീയിൽ deep ഫ്രൈ ചെയ്യുക.ക്രിസ്പി പച്ച പരിപ്പ് വട ഇപ്പോൾ തയ്യാറാണ് …

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.