മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം

മൈസൂർ പാക്ക് ഇനി വീട്ടിൽ തന്നെ.. വളരെ എളുപ്പത്തിലും ഹെൽത്തി ആയിട്ടും ഉണ്ടാക്കാട്ടോ
മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം. ഇതിലേക്ക് മൂന്ന് സാധനങ്ങൾ മാത്രം മതിയാകും.

ഒരു കപ്പ് കടലമാവു നന്നായി ചൂടാക്കുക, അതിന്റെ പച്ച മണം മാറി കിട്ടണം. ഇനി നമുക്ക് ഈ കടലമാവിൽ ഒരു കപ്പ് ചൂടാക്കിയ നെയ്യൊഴിച്ച് മിക്സ് ചെയ്യണം, ഇനി നമുക്ക് ഒരു ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക.. അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കാം, കൂടെ അര കപ്പ് വെള്ളവും ചേർത്ത് നന്നായി ചൂടാക്കുക.. പഞ്ചസാര നന്നായി ഉരുക്കി ഒരു നൂൽ പരുവം ആകണം.. ഇതിലേക്ക് നമ്മൾ നെയ്യും മിക്സ് ചെയ്തു വച്ച കടലമാവ് ഒഴിച്ചു കൊടുക്കുക.. ശേഷം കയ്യിലെടുക്കാതെ ചൂടാക്കണം..

നന്നായി വെന്തു വരുമ്പോൾ, ഈ കടലമാവ് നമ്മുടെ പാനിൽ നിന്ന് വിട്ടു വരും.. അപ്പോൾ എത്രയും പെട്ടെന്ന് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റണം.. ഒരു 15 മിനിറ്റ് ചൂടാറി കഴിയുമ്പോൾ നമുക്ക് ഇതിന് മുറിച്ചു കഷണങ്ങളാക്കി വെക്കാം.. ഇനി നമുക്ക് ഇത് നല്ലവണ്ണം ചൂടാറിയതിനു ശേഷം, കഴിക്കാവുന്നതാണ്. വീട്ടിൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് ഹെൽത്തിയായ മൈസൂർപാക്ക് ഉണ്ടാക്കാം എന്ന് മനസ്സിലായില്ലേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മൈസൂർ പാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.