ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

ചേരുവകൾ

പൈൻ ആപ്പിൾ – 1 കപ്പ്‌

കോൺഫ്ളർ – 5 ടേബിൾസ്പൂൺ

പഞ്ചസാര – മുക്കാൽ കപ്പ്‌

നെയ്യ് – 2 ടീസ്പൂൺ

ഏലയ്ക പൊടി – അര ടീസ്പൂൺ

വെള്ളം – 1 കപ്പ്‌

ബദാം

കശുവണ്ടി

ചെറി

തയ്യാറാക്കുന്ന വിധം
പൈൻ ആപ്പിൾ അര കപ്പ്‌ വെള്ളം ചേർത്ത് അരച്ച് അരിപ്പയിൽ കൂടി അരിച്ചു വയ്ക്കുക.

പാൻ അടുപ്പിൽ വച്ച് പൈൻ ആപ്പിൾ ജ്യൂസ്‌ ചേർത്ത് 5 മിനുട്ട് തിളപ്പിക്കുക.

കോൺഫ്ളർ അര കപ്പ്‌ വെള്ളത്തിൽ കലക്കിയത് അല്പം ആയി ചേർക്കുക. നന്നായി ഇളകി കൊണ്ട് ഇരിക്കുക.ചെറിയ തീയിൽ വച്ച് വേണം ഇത് ചേർക്കാൻ.

പഞ്ചസാര കൂടി ചേർക്കുക. ഒപ്പം നെയ്യ് കൂടി ചേർക്കുക നന്നായി ഇളകി കൊണ്ട് ഇരിക്കുക.

പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ ബദാം കശുവണ്ടി എന്നിവ ചേർക്കുക.

നെയ്യ് തടവിയ ഒരു പാത്രത്തിൽ മാറ്റാം. ചെറി വച്ച് അലങ്കരികാം. തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൈൻ ആപ്പിൾ ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.