ബീറ്റർ, മിക്സി ഇല്ലാത്ത നല്ല പെർഫെക്റ്റ് ആയിട്ട് വിപ്പിംഗ് ക്രീം തയ്യാറാക്കി എടുക്കാം :-
ആദ്യം ഒരു വലിയ ബൗൾ എടുത്തിട്ട് അതിലേക്ക് രണ്ട് ട്രേ ഐസ്ക്യൂബ് ഇട്ടു കൊടുക്കുക. അതിനുശേഷം അതിനു മുകളിൽ ആയിട്ട് നീളത്തിലുള്ള ഒരു പാത്രം വയ്ക്കുക. അതിലെ അതിലേക്ക് ഒരു കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ചു കൊടുക്കുക. ഇനി നമുക്ക് വേണ്ടത് ഒരു ഹാൻഡ് വിസ്ക് പിന്നെ കടകോലുമാണ്.. ഏതെങ്കിലുമൊന്ന് ഉണ്ടെങ്കിലും മതി. ഇനി തൈര് കടയുന്നപോലെ നമുക്ക് വിസ്കിലും, അതുപോലെ കടക്കോലിലും ഇടവിട്ട് ചെയ്തുകൊണ്ടിരിക്കുക.. വിസ്ക് കൊണ്ടും നല്ല ഫാസ്റ്റ് ആയിട്ട് ബീറ്റ് ചെയ്യുക.. എനിക്കിവിടെ 20 മിനിറ്റ് എടുത്തു സ്റ്റിഫ് പീക്ക് ആയി കിട്ടാൻ…. ഒരു ചട്ടുകം കൊണ്ട് ക്രീം എടുത്തു താഴേക്കു ഇട്ടാൽ വീഴില്ല… അതുപോലെ ബീറ്റ് ചെയ്ത പാത്രം കമിഴ്ത്തിയാൽ ക്രീം താഴേക്കു വീഴില്ല…. അതാണ് പെർഫെക്ട് വൈപ്പ്ഡ് ക്രീം.
പിന്നെ നിങ്ങൾക്ക് ഒറ്റ അടിക്കു ചെയ്യാൻ പറ്റിയില്ലെങ്കിൽ ഗ്യാപ് ഇട്ടു ആ സമയം ക്രീം ഫ്രിഡ്ജിൽ വക്ക്യക. അതിനു ശേഷം വീണ്ടും ബീറ്റ് ചെയ്യുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വിപ്പിംഗ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.