മുളകു തണ്ണി.
വറ്റൽ മുളക്:4
കുരുമുളക്:1ടീസ്പൂൺ
ഉണക്ക മല്ലി:1ടേബിൾ സ്പൂൺ
ജീരകം:1/4ടീസ്പൂൺ
വെളുത്തുള്ളി:5
ചെറിയ ഉള്ളി:5
ഇഞ്ചി:ഒരു ചെറിയ കഷ്ണം
വെള്ളം:1 1/2 കപ്പ്
പുളി:ഒരു ചെറുനാരങ്ങ യുടെ വലിപ്പത്തിൽ
കായം:ഒരു ചെറിയ കഷ്ണം
വർത്തി ടാൻ
വെളിച്ചെണ്ണ:1ടേബിൾ സ്പൂൺ
കടുക്:1/2ടീസ്പൂൺ
ചെറിയഉള്ളി:5
കറിവേപ്പില:കുറച്ചു
വറ്റൽമുളക്:1
ഒന്നു മുതൽ ഏഴ് വരെയുള്ള ചേരുവകൾ ചതച്ച് എല്ലാം കൂടി പറഞ്ഞിരിക്കുന്ന വെള്ളത്തിൽ കലക്കി പുളിവെള്ളവും ,കായം,ഉപ്പും ചേർത്ത് 10 മിനുറ്റ് നന്നായി തിളപ്പിക്കുക.അതിനു ശേഷം അരിച്ചെടുക്കുക.
ചൂടായ വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടിയാലുടൻ ഉള്ളി ഇട്ടു മൂപ്പിക്കുക. പിന്നീട് കറിവേപ്പിലയും, മുളകും ഇട്ടു മൂത്താലുടൻ മുളകു തണ്ണി യില്ലേക്കു ഒഴിക്കുക. മുളകു തണ്ണി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളകു തണ്ണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.