ഒരു വ്യത്യസ്ത രീതിയിൽ ലഡ്ഡു തയ്യാറാക്കാം. വളരെ ടേസ്റ്റി ആണ് . കടലപ്പരിപ്പ് കൊണ്ട് ഒരു ടേസ്റ്റി ലഡ്ഡു. 1.25 കപ്പ് കടലപ്പരിപ്പ് നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനു ശേഷം വെള്ളം കളഞ്ഞ് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. കുറച്ച് കുറച്ച് ആയിട്ട് ഇട്ടു അരച്ച് എടുക്കണം. ഒരു തരി ഉള്ളത് പോലെ വേണം അരച്ച് എടുക്കാൻ. ഇനി ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് കുഞ്ഞു ഉരുള ആക്കി പരത്തി എടുത്ത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.
ഫ്രൈ ചെയ്ത ഓരോ പീസും മിക്സിയിൽ ഇട്ട് തരി പോലെ ഒന്ന് അരച്ച് എടുക്കണം. ഇനി പഞ്ചസാര ലായിനി തയ്യാറാക്കാം. കടലപ്പരിപ്പ് എടുത്ത അതെ അളവിൽ തന്നെ പഞ്ചസാര എടുക്കണം. 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക . 1 tbsp നെയ് , കുറച്ച് ഏലക്കാ പൊടി ചേർക്കാം. കൈ യില് ഒട്ടി പിടിക്കുന്ന പരുവം ആയി വരുമ്പോൾ സ്റ്റൗ ഓഫ് ആക്കാം. ചൂടോടെ തന്നെ ഇത് പൊടിച്ച് വെച്ച കടല പരിപ്പിലേക്ക് ഒഴിച്ച് ഇളക്കി എടുക്കുക. 5 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈയിൽ അല്പം നെയ് ആക്കി ഉരുട്ടി എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.