ചപ്പാത്തിക്കും പറാത്തക്കും കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മുട്ട കറി ആണ്‌ ഇത് .

ചേരുവകൾ

മുട്ട 3 nos

സവാള 2 nos

തക്കാളി 2 nos

പച്ച മുളക് 3 nos

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tsp

മുളക് പൊടി 1 tsp

മഞ്ഞൾ പൊടി 1/2 tsp

മല്ലി പൊടി 1 tsp

ഗരം മസാല 1/2 tsp

കസൂരിമേത്തി 1/4tsp

മല്ലിയില

തൈര് 3 tsp

പഞ്ചസാര 1/2 tsp

water

salt

oil

ആദ്യം നമുക്ക് മുട്ട ഒന്ന് ഫ്രൈ ചെയ്തെടുക്കാം .പുഴുങ്ങിയ മുട്ടയിൽ വരഞ്ഞതിനു ശേഷം അൽപ്പം മുളകുപൊടിയും മഞ്ഞൾ പൊടിയും തേച്ചു പിടിപ്പിച്ചു 2 minutes ഫ്രൈ ചെയ്തു മാറ്റിവെക്കുക .
ഇനി തൈര് മിക്സ് ഉണ്ടാക്കാം. അതിനുവേണ്ടി തൈരിലൊട്ടു മുളകുപൊടി മഞ്ഞൾ പൊടി ഗരംമസാല മല്ലി പൊടി ഇവ ചേർത്തുഇളക്കി മാറ്റിവെക്കുക .ഇനി മസാല തയ്യാറാക്കാം.ഇതിനു വേണ്ടി ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക , ചൂടാകുമ്പോൾ ഇതിലെക്കു സവാള ചേർക്കുക . സവാള നേരിയ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക . ഇത് മൂത്തു വരുമ്പോൾ തക്കാളി ചേർക്കുക . ഇതിലോട്ടു അൽപം വെള്ളം ചേർത്ത് വേവിക്കുക . ഇനി ഇതിലോട്ടു തൈര് മിക്സ് ചേർത്ത് കൊടുക്കുക . ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 tsp പഞ്ചസാരയും ചേർക്കുക .ചെറിയ തീയിൽ 3,4മിനിറ്റ് വേവിക്കുക . ഇതിലേക്ക് 1/4 tsp കസൂരിമേത്തി ചേർക്കുക . ഇതിനു ശേഷം ഫ്രൈ ചെയ്തു വച്ച മുട്ട ചേർക്കുക . വീണ്ടും 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക . കുറച്ചു മല്ലിയിലകൂടി ചേർത്ത് കൊടുക്കുക . ഇപ്പൊ നമ്മുടെ മുട്ട ഗ്രേവി റെഡി ആയി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Yum Yum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.