ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
1 കപ്പ് അരിപ്പൊടി ആണ് വേണ്ടത്. അതിലേക്ക് 2 tbsp കടല പൊടി ആണ് ചേർത്ത് കൊടുക്കേണ്ടത്. നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒട്ടും കട്ട ഒന്നും ഉണ്ടാവാൻ പാടില്ല.
1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. കുറച്ച് ഉപ്പും , 1 tbsp എണ്ണ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. തിളച്ചു വരുമ്പോൾ പൊടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. സ്റ്റൗ ഓഫ് ചെയ്യാം. 2 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈ യില് കുറച്ച് എണ്ണ പുരട്ടി നന്നായി കുഴച്ച് എടുക്കാം. 1/2 tsp എള്ളും കൂടി ചേർത്ത് കുഴച്ച് എടുക്കണം. ഒരു ചപ്പാത്തി പലകയിൽ കുറച്ച് അരിപൊടി ഇട്ടു കൊടുത്തു മാവ് ഒന്ന് പരത്തി എടുക്കാം. കനം കുറച്ച് പരത്തി എടുക്കണം. കത്തിവച്ച് ചതുരത്തിൽ കട്ട് ചെയ്തു എടുക്കാം. പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോ പീസ് ആയി ഇട്ടു കൊടുക്കാം. ഫ്രൈ ചെയ്തടുക്കുക. വളരെ എളുപ്പത്തിൽ നമുക്ക് അരിപ്പൊടി സ്നാക്ക് ഉണ്ടാക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.