കറ്റാർ വാഴ ചട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ ഉണ്ടാക്കി നോക്കൂ

കറ്റാർ വാഴ ചട്ട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ..

ചേരുവകൾ

കറ്റാർ വാഴ – അര കപ്പ്‌

ചെറിയ ഉള്ളി – 10

തക്കാളി – 1

വെളുത്തുള്ളി – 4 അല്ലി

തേങ്ങ – അര കപ്പ്‌

കടലപരിപ്പ് – 1 ടേബിൾസ്പൂൺ

ഉഴുന്ന് പരിപ്പ് – 1 ടേബിൾസ്പൂൺ

കായം – 2 നുള്ള്

ചുവന്നുമുളക് – 2

എണ്ണ – ഒരു ടീസ്പൂൺ

ഉപ്പ്

താളിക്കാൻ

എണ്ണ – 1 ടീസ്പൂൺ

ചുവന്നുമുളക് – 2

കറിവേപ്പില

കടുക് – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി 2 ഉണക്കമുളക് നന്നായി മൂപ്പിച്ചു മാറ്റി വയ്ക്കുക.
പാനിൽ കടലപരിപ്പ് ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിൽ ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ഒപ്പം ഒരു തക്കാളി ചേർക്കം. ഇതിൽ കറ്റാർ വാഴ ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക. ശേഷം കായപൊടി ചേർക്കുക ഒപ്പം തേങ്ങ ചിരകിയത് കൂടെ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. തണുത്ത ശേഷം നന്നായി അരയ്ക്കുക. കടുക് താളിക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു ചട്ണിയിൽ ചേർക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറ്റാർ വാഴ ചട്ണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.