കപ്പ ഉപ്പുമാവും പച്ചമുളക് ചമ്മന്തിയും… കിടിലൻ ആണുട്ടോ ഉണ്ടാക്കി നോക്കൂ

കപ്പ ഉപ്പുമാവ് :

കപ്പ – 3/4.kg

വെളിച്ചെണ്ണ – 2 tbsp

കടുക് – 1 tsp

ഉഴുന്ന് – 1 tsp

സവാള – 2

പച്ചമുളക് – 4

ഇഞ്ചി – ചെറിയൊരു കഷ്ണം

കറിവേപ്പില

മഞ്ഞൾപൊടി – 1/2 + 1/2 tsp

ഉപ്പ്

തേങ്ങ – 1/2 cup

കപ്പ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
നന്നായി കഴുകിയെടുത്ത് ശേഷം പ്രഷർ കുക്കറിൽ കപ്പ, മഞ്ഞൾപൊടി, ഉപ്പു ഇട്ടു 20 mns വേവിച്ചെടുക്കുക. ( നന്നായി വേവണം പക്ഷേ പേസ്റ്റ് പോലെ ആവരുത്) വിസിൽ പോയശേഷം ഒരു സ്ട്രൈനെർ ഇൽ വെള്ളം കളഞ്ഞിട്ട് കടകോൽ കൊണ്ട് ഒന്ന് മാഷ് ചെയ്തു എടുക്കുക.
ഇനി ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഉഴുന്നുപരിപ്പ് ഇടുക ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കപ്പല് മുളക്, കറിവേപ്പില,, മഞ്ഞൾപൊടി ഇട്ട് നന്നായിട്ട് ഒന്ന് വഴറ്റിയെടുക്കുക. എന്നിട്ട് വേവിച്ച കപ്പ കൂടി ഇട്ട് ആവശ്യത്തിന് ഉപ്പും ഇട്ടുകൊടുത്തു നന്നായിട്ട് ഒന്ന് യോജിപ്പിച്ചെടുക്കുക. അവസാനമായി തേങ്ങ ചേർത്ത് യോജിപ്പിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.

പച്ചമുളക് ചമ്മന്തി:

ചെറിയ മിക്സിയുടെ ജാർ ലേക്ക് 15 ചെറിയുള്ളി നാല് പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം വേറൊരു ബൗളിലേക്ക് മാറ്റിയിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്ത ശേഷം സെർവ് ചെയ്യാം.. ചൂടോടെ ഈ കപ്പ ഉപ്പുമാവും പച്ചമുളകും ചമ്മന്തിയും കൂട്ടി കഴിക്കാൻ നല്ല സ്വാദാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ഉപ്പുമാവും പച്ചമുളക് ചമ്മന്തിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.