മുട്ട കൽമാസ്.💯👍 മുട്ടയും,അരിപ്പൊടിയും കൊണ്ട് കിടുകിടിലൻ കൽമാസ് ഉണ്ടാക്കിയാലോ

ഇന്നൊരു മുട്ടക്കൽമാസ് ഉണ്ടാക്കിയാലോ

ചേരുവകൾ

മുട്ട -2

അരിപ്പൊടി-2 കപ്പ്‌

ഇഞ്ചി

പെരിഞ്ചീരകം-1/2 ടീസ്പൂൺ

ചെറിയ ഉള്ളി-6

പച്ചമുളക്

മഞ്ഞൾപ്പൊടി -1/4ടീസ്പൂൺ

മുളകുപൊടി -1/2ടീസ്പൂൺ

കുരുമുളകുപൊടി-1ടീസ്പൂൺ

തേങ്ങ-1കപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു മിക്സിയുടെ ജാറിൽ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം ഒന്ന് ചതച്ചു എടുക്കാം. അതിനുശേഷം അരിപ്പൊടിയിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ഇനി മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചൂടാവുന്ന സമയത്ത് സവാള, പച്ച പച്ചമുളക്, ഇഞ്ചി ഇട്ട് നന്നായി വഴറ്റുക. അത് വാടി വരുമ്പോൾ ഇതിലൂടെ ആവശ്യമായ പൊടികൾ ഇട്ടുകൊടുക്കാം. പൊടികളുടെ പച്ചമണം മാറുമ്പോൾ പുഴുങ്ങിയ മുട്ട ചെറുതായി കട്ട് ചെയ്തത് ഇതലോട്ട് ചേർത്തു കൊടുക്കാം.

ഇനി നമ്മൾ നേരത്തെ കുഴച്ചെടുത്ത് അരിപൊടി മിക്സ് കയ്യിൽ വച്ച് നന്നായി ഉരുട്ടി പരത്തി എടുത്ത് മസ്സാല അതിലോട്ടു ഫിൽ ചെയ്തു കൊടുക്കാം. ഇനി ഇത് 20 മിനിറ്റ് നന്നായി ഒന്ന് സ്റ്റീം ചെയ്തെടുക്കാം.
ഇനി ഒരു പാത്രത്തിൽ മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് കുറച്ച് കറിവേപ്പില ഇട്ട് അതിലോട്ടു കുറച്ച് വെള്ളം ഒഴിച്ച് മസാല രൂപത്തിലാക്കുക. അതിലോട്ടു നമ്മൾ സ്റ്റീം ചെയ്തെടുത്ത അരിപ്പൊടിയുടെ മാവ് നന്നായിട്ട് ഒന്ന് കോട്ട് ചെയ്തു ഒരു പാനിൽ ഫ്രൈ ചെയ്ത് എടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ടക്കൽമാസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.