ബ്രെഡും മുട്ടയും കൊണ്ട് നല്ല സൂപ്പർ ടേസ്റ്റി ചായക്കടി നിങ്ങളും ഉണ്ടാക്കി നോക്കൂ.

ബ്രെഡ് എഗ്ഗ് ബോൾസ്:

പുഴുങ്ങിയ മുട്ട – 3

എണ്ണ – 2 tbsp

സവാള – 1

പച്ചമുളക് – 1

കറിവേപ്പില

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp

മഞ്ഞൾപൊടി – 1/2 tsp

ജീരകപ്പൊടി – 1/4 tsp

മുളകുപൊടി – 1/2 tsp

കുരുമുളകുപൊടി – 1/4 tsp

ഉപ്പ

ബ്രെഡ് – as needed

ബ്രഡ് പൊടി

വറുക്കാനുള്ള എണ്ണ

ഉണ്ടാക്കുന്ന വിധം :

മുട്ട പുഴുങ്ങി പൊടിച്ചു വക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ സവാള പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി ഒന്നു വഴറ്റിയശേഷം മഞ്ഞൾപൊടി ജീരക പൊടി മുളകുപൊടി കുരുമുളകുപൊടി ഇട്ട് വീണ്ടും ഒന്ന് വഴറ്റുക ശേഷം പൊടിച്ച് മുട്ടയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ബ്രെഡ് എടുത്തിട്ട് അതിന്റെ അരികു വശം മുറിച്ചുമാറ്റുക. ബ്രെഡ് വെള്ളത്തിൽ ഒന്നും മുക്കി നന്നായി പ്രസ്സ് ചെയ്തെടുക്കുക ശേഷം മുട്ടയുടെ കൂട്ട് അകത്ത് വെച്ച് ബോൾ ഷേപ്പ് ആക്കി എടുത്ത് ബ്രെഡ് പൊടിയിൽ പുരട്ടി എടുക്കുക. ഇതുപോലെ എല്ലാം ബോൾസ് ആക്കി വെക്കുക ശേഷം എണ്ണ ചൂടാക്കി ചെറു തീയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ ആവുന്ന വരെ വറുത്തു കോരുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് എഗ്ഗ് ബോൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.