വീട്ടിൽ ഉണ്ടാകാറുള്ള സ്പെഷ്യൽ അട നിങ്ങളും ഉണ്ടാക്കി നോക്കൂ

ഇല അട

ചേരുവകൾ:-

പച്ചരി -400g.(മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഊറ്റി വെച്ച് പൊടിച്ച് വെക്കുക.)

ശർക്കര -200g.(കാൽ കപ്പ് വെള്ളത്തിൽ പാനിയാക്കി വെക്കുക)

നേത്രപ്പഴം വലുത്- 2(കൈ വെച്ച് നന്നായി ഉടക്കുക)

തേങ്ങ -1 കപ്പ്

ഏലക്കാപ്പൊടി അര സ്പൂൺ, ഒരു നുള്ള് ഉപ്പ്

വാഴയില വാട്ടിയത് , ചരട്.

ഉണ്ടാക്കുന്ന വിധം:-

എല്ലാ ചേരുവകളും കൂടി നന്നായി കൈവെച്ച് കുഴച്ച് 10 മിനിറ്റ് നേരം വയ്ക്കുക ശേഷം വാട്ടിയ ഇലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം. നല്ല ടേസ്റ്റിയായ അട റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇല അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.