ബ്രെഡും വെണ്ണയും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ഞാൻ പരിചയപ്പെടുത്തുന്നത് . കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ ഒരു കിടിലൻ ക്യാരമേൽ ബ്രഡ് പോപ്‌കോൺ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ആവശ്യമായ സാധനങ്ങൾ
1 . ബ്രെഡ് – 5 എണ്ണം
2 . വെണ്ണ – 1 ടേബിൾ സ്പൂൺ
3 . പഞ്ചസാര – 1/4 കപ്പ്
4 . പാൽ – 1/4 കപ്പ്
തയ്യാറാക്കുന്നവിധം
1 . ബ്രെഡ് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചെടുത്തു ഒരു പാനിൽ ഇട്ടു നന്നായി മൊരിയുന്നതുവരെ (എണ്ണ ആവശ്യമില്ല ) ചൂടാക്കുക
2 . മറ്റൊരു പാനിൽ പഞ്ചസാര ഇട്ടു ചെറിയ ബ്രൗൺ നിറം ആകുന്നവരെ ചൂടാക്കുക , ബ്രൗൺ നിറം ആയി തുടങ്ങുപോൾ വെണ്ണ ചേർത്തിളക്കുക വെണ്ണ ഉരുകിക്കഴിയുമ്പോൾ അല്പാല്പമായി പാൽ ചേർത്ത് കൊടുക്കുക, നന്നായി ഇളക്കി കൊടുക്കുക
3 . ക്യാരമേൽ സിറപ് തിളച്ചു കഴിഞ്ഞാൽ അതിലേക്കു വറുത്തു വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം, ക്യാരമേൽ സിറപ്പ് എല്ലാ കഷ്ണങ്ങളിലും ഒരേ പോലെ പറ്റിപിടിക്കുന്ന വിധത്തിൽ ഇളക്കി യോജിപ്പിക്കുക.
4 . അതിനു ശേഷം പരസ്പരം ഒട്ടിപ്പിടിക്കാത്ത വിധത്തിൽ മറ്റൊരു പാത്രത്തിലേക്ക് നിരത്തി വച്ച്, ചൂടാറുമ്പോൾ ഉപയോഗിക്കാം .
വിശദമായി അറിയുവാൻ വീഡിയോ കാണുക