ഇന്നത്തെ ഡിന്നറിന് വെജ് കുർമ തന്നെ ആയിക്കോട്ടെ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ചേരുവകൾ
ഉരുളക്കിഴങ്ങ് 1
കാരറ്റ്. 1
ബീൻസ് 15 എണ്ണം
ഫ്രഷ് ഗ്രീൻ പീസ് ഒരു പിടി
സവോള 1 വലുത്
തക്കാളി. 1 വലുത്
പെരും ജീരകം അര ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂണ്
മുളക് പൊടി മുക്കാൽ ടീസ്പൂണ്
മല്ലി പൊടി ഒരു ടീസ്പൂണ്
ഗരം മസാല അര ടീസ്പൂണ്
ഗ്രാമ്പു 2 എണ്ണം
ഏലക്കായ 2 എണ്ണം
പട്ട ചെറിയ കഷ്ണം
പച്ചമുളക് ഒരെണ്ണം
അണ്ടിപ്പരിപ്പ് 5 എണ്ണം
മല്ലിയില ഒരുപിടി
എണ ഒന്നര ടേബിൾ സ്പൂൺ
തേങ്ങാ ചിരകിയത് അര കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
എണ്ണ ചൂടാക്കി പട്ട ഗ്രാമ്പു ഏലക്കായ, പെരും ജീരകം ചൂടാക്കുക. ഇതിലേക്ക് സവോള, പച്ചമുളക,് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി പൊടികൾ ചേർത്തു വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്തു വെന്തു വരുമ്പോ പച്ചക്കറി കഷ്ണങ്ങൾ ചേർത്തു വേവിക്കാം. ഉപ്പു ചേർക്കുക. ഇതിലേക്ക് തേങ്ങയും അണ്ടിപ്പരിപ്പും അരച്ചത് ചേർത്തു പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക. ഇതിലേക്ക് മല്ലിയില ചേർത്തു വാങ്ങിവയ്ക്കാം.ഞാൻ ഇത് ഉണ്ടാക്കിയത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കണ്ടോളു.. എങ്ങനെ ആണ് ഉണ്ടാകുന്നതെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ കാണുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.\
