ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ വാനില സ്പോഞ്ജ് കേക്ക്

Advertisement

ബീറ്റർ വേണ്ട, ഓവൻ വേണ്ട കുക്കർ വേണ്ട, ബട്ടർ വേണ്ട .. ഇപ്പോൾ നിങ്ങൾ വിചാരിക്കും പിന്നെ എന്ത് കേക്ക് എന്നു. ഇതൊന്നും ഇല്ലാതെ നല്ല പഞ്ഞി പോലത്തെ കേക്ക് ഉണ്ടാക്കാം കേട്ടോ…പിന്നെ ഒരു secret ingredient ഉണ്ട് അതു ഞാൻ വഴിയേ പറയാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

 

Easy Vanilla Yogurt Cake without Oven, Beater And Pressure Cooke

ചേരുവകൾ 

മൈദ 125g

ബേക്കിംഗ് പൗഡർ 3/4 ടീസ്പൂണ്

ബേക്കിംഗ് സോഡാ 1/4 ടീസ്പൂണ്

ഉപ്പു 1/4 ടീസ്പൂണ്

മുട്ട 2

പഞ്ചസാര 125g

vegetable oil 200 ml

വാനില എസ്സെൻസ് 1 ടീസ്പൂണ്

നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തത് ആവശ്യമുണ്ടെങ്കിൽ

secret ingredient 100ml(പിന്നെ പറയാം ട്ടോ)

Preheating
____________
ആദ്യം തന്നെ ഒരു പാത്രം അടി കട്ടിയുള്ള എടുക്കുക. നമ്മുടെ കേക്ക് ടിൻ ഇറങ്ങി നിൽക്കാൻ സ്ഥലം വേണം.കുറച്ചു ഉപ്പു നിരത്തുക,ഒരു ചെറിയ തിരിക വെക്കുക.അടക്കുക 10 മിനുറ്റ് ചൂടാക്കുക.

കേക്ക് mixing
_______________
പൊടി ഐറ്റംസ് എല്ലാം മിക്സ് ചെയ്തു മാറ്റി വെക്കുക.

ഇനി ഒരു whisk അല്ലെങ്കിൽ തടി തവി എടുക്കുക.മുട്ട beat ചെയ്യുക ഒത്തിരി ഒന്നും വേണ്ട ട്ടോ.. പഞ്ചസാര ഇട്ടു beat ചെയ്യുക.എണ്ണയും വനില ചേർത്തു ബീറ്റ് ചെയ്യുക.

ഇനി നമ്മുടെ secret ഇൻഗ്രിഡിഎന്റ ആയ തൈരു 100 ml ചേർക്കുക.

ഇനി പൊടിയിലേക്കു ഈ മിശ്രിതം ഒഴിക്കുക. കട്ട കെട്ടാതെ ഇളക്കി പെട്ടന്ന് തന്നെ കേക്ക് tray യിൽ ഒഴിക്കുക. ചൂടായ പാത്രത്തിൽ ഇറക്കി വെച്ചു 45 മിനുറ്റ് bake ചെയ്യാം. ഇടക്ക് തുറന്നൊക്കെ നോക്കാം..45 മിനുറ്റ് ആകുമ്പോൾ ചെക്ക് ചെയ്യാം. നല്ല സ്പോഞ്ജ് ആണ് കേക്ക് ടെസ്റ്റും അടിപൊളിയ

ഓവൻ ഉള്ളവർ 180 ഡിഗ്രി യിൽ 30 -40 മിനുറ്റ് bake ചെയ്തെടുക്കുക.

മുട്ട കഴിക്കാത്തവർ വിഷമിക്കണ്ട ,പകരം milkmaid ചേർക്കുക അപ്പോൾ പഞ്ചസാരയുടെ അളവ് നോക്കുക.

കേക്ക് tray അനുസരിച്ചു അളവുകൾ അഡ്ജസ്റ് ചെയ്യുക.

എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.