ഉരുളക്കിഴങ്ങ് മസാല ഫ്രൈ

Advertisement

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ഉരുളക്കിഴങ്ങ്, അവർക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി ഇതുപോലൊരു ഉരുളക്കിഴങ്ങ് മസാല ഫ്രൈ തയ്യാറാക്കിക്കോളൂ

Ingredients

ഉരുളക്കിഴങ്ങ് -രണ്ട്

വെള്ളം

ഉപ്പ്

മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

കടുക്

ജീരകം

കറിവേപ്പില

ഇഞ്ചി

വെളുത്തുള്ളി

സവാള -ഒന്ന്

ഗരം മസാല പൊടി -അര ടീസ്പൂൺ

Preparation

ഉരുളക്കിഴങ്ങ് മീഡിയം കഷണങ്ങളാക്കി മുറിച്ച് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കുക, ഒരു പാനിൽ മസാല പൊടികൾ ചൂടാക്കിയെടുത്ത് മാറ്റിവയ്ക്കാം ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം സവാള ചേർക്കാം സവാള സോഫ്റ്റ് ആകുമ്പോൾ, അതിലേക്ക് ഉരുളക്കിഴങ്ങ് ചേർക്കാം, ഉപ്പു കൂടി ചേർക്കണം അടുത്തതായി മസാലപ്പൊടികളും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അത് പറ്റുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം, ശേഷം തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sajjy Rays YouTube