പാല് കേടാകുമ്പോൾ ഇനി കളയരുത്, അതുകൊണ്ട് രുചികരമായ പനീർ ബുർജി തയ്യാറാക്കാം, ചപ്പാത്തി പൂരി ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ ഇത് സൂപ്പർ ആണ്…
Ingredients
കടലമാവ് -രണ്ട് ടേബിൾ സ്പൂൺ
കസൂരി മേത്തി -ഒരു ടീസ്പൂൺ
ഓയിൽ -മൂന്നു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
പാവു ബജി മസാല -കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
ജീരകപ്പൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
തൈര് -അര കപ്പ്
വെള്ളം
ചാട്ട് മസാല -അര ടീസ്പൂൺ
ബട്ടർ -മൂന്ന് ടീസ്പൂൺ
ബേ ലീഫ്
സവാള -ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
പച്ചമുളക് -3
പനീർ
തക്കാളി -ഒന്ന്
ഉപ്പ്
മല്ലിയില
ഇഞ്ചി
Preparation
ഒരു പാനിൽ കടലമാവും കസ്തൂരി മേത്തിയും ചേർത്ത് ചൂടാക്കുക, ശേഷം എണ്ണ ഒഴിക്കാം ഇനി മസാല പൊടികൾ ചേർക്കുക എല്ലാം നന്നായി ചൂടാക്കിയതിനു ശേഷം തൈര് ചേർക്കാം ഇത് മിക്സ് ചെയ്തു കഴിഞ്ഞ് വെള്ളവും ഉപ്പും ചേർക്കാം , നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക ബേ ലീഫും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള ഇവയും ചേർത്ത് വഴറ്റാം നന്നായി വഴന്നുവന്ന് മസാല വഴറ്റിയത് ചേർക്കാം, അതിനു മുമ്പായി തക്കാളി ചേർക്കാൻ മറക്കരുത്, എല്ലാം മിക്സ് ചെയ്ത് നന്നായി തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കാം ഇനി പനീർ ചേർക്കാം നന്നായി തിളച്ച് കട്ടിയാകുമ്പോൾ മല്ലിയിലയും ഇഞ്ചി കഷണവും ചേർത്ത് തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daily life with me ANU