ഇതുപോലൊരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല അത്രയ്ക്കും രുചിയാണ്…
Ingredients
മീൻ -ഒരു കിലോ
വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
ചെറിയുള്ളി ചതച്ചത് -ഒരു കൈപ്പിടി
ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് -നാല്
കറിവേപ്പില
പച്ചമാങ്ങ -2
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ
കറിവേപ്പില
തേങ്ങാപ്പൽ
Preparation
ഒരു മൺകലമെടുത്ത് അതിലേക്ക് ചതച്ച ചെറിയ ഉള്ളി ഇഞ്ചി കറിവേപ്പില പച്ചമുളക് മസാല പൊടികൾ ഉപ്പ് വെളിച്ചെണ്ണ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക രണ്ടാം പാലാണ് ഒഴിക്കേണ്ടത് നല്ല പോലെ യോജിപ്പിച്ച ശേഷം അടുപ്പിൽ വച്ച് തിളപ്പിക്കുക, ഇനി പച്ച മാങ്ങയും കുടംപുളി വേണമെങ്കിൽ അതും ചേർക്കുക വീണ്ടും തിളച്ചതിനുശേഷം മീൻ ചേർക്കാം, മീൻ വെന്തു കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക അവസാനമായി ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World