ഹെൽത്തി ആയ ഒരു റോൾ ബ്രേക്ക് ഫാസ്റ്റ്
ആദ്യം ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റുക, ക്യാരറ്റും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. ഒരു പാനിലേക്ക് അല്പം ബട്ടർ ചേർത്ത് കൊടുത്ത് ചൂടാക്കുക, പൊടിയായി അരിഞ്ഞ മൂന്നോ നാലോ വെളുത്തുള്ളി അല്ലി ചേർത്ത് കൊടുത്ത് വഴറ്റാം, ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു കാരറ്റ് അരിഞ്ഞതും ,ഉരുളക്കിഴങ്ങ് അരിഞ്ഞതും ചേർത്ത് കൊടുക്കാം, എല്ലാം കൂടി നന്നായി വഴറ്റി എടുക്കാം, ഉപ്പും കുരുമുളകുപൊടിയും ചേർക്കാം കൂടെ 15 ഗ്രാം scallion ചേർക്കാം, വെന്തു വരുമ്പോൾ ഇതിലേക്ക് അല്പം മയോണൈസ് ചേർത്ത് മിക്സ് ചെയ്യുക, ബ്രഡ് സ്ലൈസ് എടുത്ത് ചപ്പാത്തി റോളർ ഉപയോഗിച്ച് റോൾ ചെയ്യുക, സൈഡ് മുറിച്ച് മാറ്റണം. ബ്രെഡിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ചേർത്തു കൊടുത്തതിനു ശേഷം സൈഡിൽ വെള്ളം തൊട്ടു കൊടുക്കണം, ശേഷം റോൾ ചെയ്തു മടക്കി ഒട്ടിച് എടുക്കുക, ഇതിനെ ഷാലോ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking

