ക്രിസ്മസിന് തയ്യാറാക്കാനായി അടിപൊളി ഓറഞ്ച് കേക്ക് റെസിപ്പി
ഓവനും ബീറ്ററും ഒന്നും ആവശ്യമില്ല
ആദ്യം തന്നെ ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വച്ചുകൊടുത്തു മാറ്റിവെക്കാം രണ്ട് ഓറഞ്ച് എടുത്ത് അതിന്റെ ജ്യൂസ് എടുത്തു മാറ്റി വയ്ക്കാം . ഒരു ഓറഞ്ച് എടുത്തു തൊലി നന്നായി ഗ്രേറ്റ് ചെയ്തെടുത്തു ത്ത മാറ്റിവയ്ക്കുക. മൂന്നോ നാലോ ഓറഞ്ച് അല്ലികൾ കുരുവും തൊലിയും കളഞ്ഞതിനുശേഷം ക്രഷ് ചെയ്തതും വയ്ക്കണം. ഇനി ഒരു ബൗളിലേക്ക് അരിപ്പ വച്ചുകൊടുത്ത് അതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം, കൂടെ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം, ഇത് നന്നായി അരിച്ച് ബൗളിലേക്ക് ഇട്ടുകൊടുക്കുക, മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം, ഇനി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് മൂന്ന് മുട്ട ചേർത്ത് കൊടുക്കാം, അതിലേക്ക് അര ടീസ്പൂൺ വാനില ൻസ് ചേർത്തുകൊടുത്തു നല്ലതുപോലെ അടിച്ചെടുക്കാം, ഇതിലേക്ക് പൊടിച്ച പഞ്ചസാര ഇട്ട് വീണ്ടും നന്നായി അടിക്കാം, അരക്കപ്പ് സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന മൈദ അല്പാല്പമായി ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ക്രഷ് ചെയ്തു വെച്ച ഓറഞ്ചും ഗ്രേറ്റ് ചെയ്ത ഓറഞ്ച് തൊലിയും ചേർത്ത് കൊടുക്കാം, കൂടെ രണ്ട് ടേബിൾ സ്പൂൺ ഓറഞ്ച് ജ്യൂസ് ഇതിലേക്ക് ചേർക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. കേക്ക് ബാറ്റർ ഇതോടെ റെഡിയായി, ഇതിനെ കേക്ക് മോൾഡിലേക്ക് ഒഴിച്ച് നന്നായി ടാപ്പ് ചെയ്യണം, ഒരു വലിയ പാത്രം അടുപ്പിൽ വച്ച് ചൂടാക്കണം, ശേഷം തീ കുറച്ചുവെച്ച് ഒരു റിങ്ങ് ഇറക്കിവെച്ച് അതിനുമുകളിലായി കേക്കിന്റെ ടിൻ വച്ചു കൊടുക്കാം, ഇത് നല്ലതുപോലെ മൂടിയതിനുശേഷം ചെറിയ തീയിൽ 45 മിനിറ്റ് വരെ വേവിച്ചെടുക്കാം . ശേഷം തണുക്കാനായി മാറ്റിവയ്ക്കാം, ഒരു പാനിലേക്ക് അരക്കപ്പ് ഓറഞ്ച് ജ്യൂസും, കാൽ കപ്പ് വെള്ളവും, മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്തു നല്ലത് പോലെ തിളപ്പിക്കണം, കേക്കിനു മുകളിൽ ടൂത്ത് പിക്ക് ഉപയോഗിച്ച് ഹോളുകൾ ഉണ്ടാക്കിയതിനുശേഷം ഈ മിക്സ് കേക്കിലേക്ക് ഒഴിച്ച് കൊടുക്കാം അരമണിക്കൂർ വെച്ചതിനുശേഷം കേക്ക് എടുത്ത് കട്ട് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chikkus Dine