നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ന്യൂട്ടല്ല ചീസ് കേക്ക് തയ്യാറാക്കാം
ആദ്യം 250 ഗ്രാം ചോക്ലേറ്റ് ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനെ നന്നായി പൊടിച്ചെടുക്കാം, ശേഷം 80 ഗ്രാം ബട്ടർ മെൽറ്റ് ചെയ്തത് ഇതിലേക്ക് ഒഴിക്കാം, ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക, ഇതിനെ കേക്ക് മോൾഡിലേക്ക് ചേർത്ത് ഒരു ഗ്ലാസ് ഉപയോഗിച്ച് പ്രസ്സ് ചെയ്ത് സെറ്റ് ചെയ്യുക. അടുത്ത ലെയർ സെറ്റ് ചെയ്യാനായി ഒരു ബൗളിലേക്ക് 550 ഗ്രാം ക്രീം ചീസ് ചേർത്തു കൊടുക്കാം, ഇത് നന്നായി ബീറ്റ് ചെയ്യണം, ശേഷം 450 ഗ്രാം ന്യൂട്ടല്ല ഇതിലേക്ക് ചേർക്കാം വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്ത് രണ്ടും കൂടി നന്നായി യോജിപ്പിച്ച് എടുക്കുക, ഇതിനെ ബിസ്ക്കറ്റ് ലേയറിനു മുകളിലായി ചേർത്ത് കൊടുക്കാം, അടുത്ത ലയർ സെറ്റ് ചെയ്യാനായി 120 ഗ്രാം മിൽക്ക് ചോക്ലേറ്റ് ഒരു പാനിലേക്ക് ചേർക്കാം ഇതിനെ ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്ത് എടുക്കാം, 30 ഗ്രാം വെജിറ്റബിൾ ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്യുക, ഇതിനെ കേക്കിന് ഏറ്റവും മുകളിലായി ഒഴിച്ചു കൊടുക്കാം, ഇത് തണുപ്പിക്കാനായി ഫ്രിഡ്ജിലേക്ക് മാറ്റിവയ്ക്കാം, നന്നായി തണുത്തതിനുശേഷം മോൾഡിൽ നിന്നും മാറ്റി മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick