ഈസി ആയി തയ്യാറാക്കാവുന്ന രുചികരമായ കസ്റ്റാർഡ് കേക്ക് റെസിപ്പി.
ചേരുവകൾ
മൈദ- ഒന്നര കപ്പ്
പൗഡർ ഷുഗർ- ഒരു കപ്പ്
കസ്റ്റഡ് പൗഡർ -അരക്കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ -അരക്കപ്പ്
പാൽ – ഒരു കപ്പ്
tutti frutti -2 ടേബിൾ സ്പൂൺ
ആദ്യം ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുക്കാം, അതിനായി ഒരു ബൗളിന് മുകളിൽ അരിപ്പ വച്ചുകൊടുത്തു അതിലേക്ക് മൈദ, കസ്റ്റഡ് പൗഡർ, പൊടിച്ച പഞ്ചസാര, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കൊടുത്തു അ രിച്ചു ബൗളിലേക്ക് ഇടുക, ഇതിലേക്ക് വെജിറ്റബിൾ ഓയിൽ, പാൽ എന്നിവ ചേർക്കണം.
ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ബാറ്റെർ റെഡി ആക്കുക, ഇതിലേക്ക് ട്യൂട്ടി ഫ്രൂട്ടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, കേക്ക് ടിന്നിലേക്ക് ഓയിൽ ബ്രഷ് ചെയ്ത കൊടുക്കണം, അല്പം പൊടി ഇട്ടു കൊടുക്കുക, ഇതിലേക്ക് കേക്ക് ബാറ്റെർ ഒഴിച്ച് നന്നായി ടാപ്പ് ചെയ്യുക, മുകളിലായി അല്പം കൂടി ട്യൂട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കാം,ശേഷം പാനിലേക്ക് വെച്ചുകൊടുത്തു ചെറിയ തീയിൽ മൂടിവെച്ച് 45 മിനിറ്റ് വേവിക്കുക ശേഷം മുറിച്ചെടുത്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anisha Recipe