ഇനി കേക്ക് കഴിക്കണം എന്ന് തോന്നിയാൽ കടയിൽ പോകേണ്ട ആവശ്യമില്ല, അതുപോലെ തന്നെ മണിക്കൂറുകൾ സമയം ചെലവാക്കി വീട്ടിൽ തയ്യാറാക്കേണ്ട ടെൻഷനും വേണ്ട , വെറും 10 മിനിറ്റ് കൊണ്ട് ഓറിയോ ബിസ്ക്കറ്റ് ,ബ്രെഡ് എന്നിവ ചേർത്ത് അടിപൊളി ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.
തീ പോലും കത്തിക്കേണ്ട
ഇത് തയ്യാറാക്കാനായി 9 ബ്രഡ് സ്ലൈസ് ആണ് എടുത്തിരിക്കുന്നത് ,ആദ്യം ഇതിൻറെ സൈഡ് ഒന്ന് റിമൂവ് ചെയ്ത് കളയണം , ശേഷം പെർഫെക്ട് ഹാർട്ട് ഷേപ്പ് കിട്ടാനായി 6 ബ്രഡ് കൾ ഹാഫ് സർക്കിൾ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം.ഇനി ഒരു ബൗളിലേക്ക് വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് എടുത്ത് മാറ്റി വയ്ക്കണം. ഒരു പാക്കറ്റ് ഓറിയോ ബിസ്കറ്റ് എടുത്ത് ക്രീം, ബിസ്കറ്റും വേർതിരിക്കുക,ബിസ്‌ക്കറ്റിനെ ഒരു ബ്ലെൻഡർ ഇലേക്ക് ചേർത്ത് കാൽ കപ്പ് പാലും ചേർത്തതിനു ശേഷം നന്നായി അടിച്ചെടുക്കുക. ഒരു ഡയറി മിൽക്ക് എടുത്ത് ഗ്രേറ്റ് ചെയ്ത എടുത്ത് ഫ്രിഡ്ജിലേക്ക് വയ്ക്കണം.
ഇനി ഒരു പ്ലേറ്റിലേക്ക് ബ്രെഡ്ഹാർട്ട് ഷേപ്പിൽ വെച്ചു കൊടുക്കുക, ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കാം, ശേഷം ഓറിയോ പേസ്റ്റ് തേച്ചുകൊടുക്കാം, അടുത്തതായി വീണ്ടും ബ്രഡ് വച്ച് കൊടുക്കാം ഷുഗർ സിറപ്പ് ഒഴിച്ചതിനു ശേഷം ഓറിയോ ക്രീം തേച്ചുകൊടുക്കാം, മൂന്നാമത്തെ ലെയറും വെച്ചതിനു ശേഷം വീണ്ടും ക്രീം തേച്ചുകൊടുക്കാം, സൈഡ് എല്ലാം നന്നായി ക്രീം തേച്ച് കവർ ചെയ്ത് എടുക്കണം, ശേഷം കേക്ക് ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, ഈ സമയം മാറ്റി വെച്ച ബിസ്ക്കറ്റ് ക്രീം എടുത്തു ചെറിയ റൗണ്ട് ഷേപ്പ് ആക്കി എടുക്കാം,കേക്ക് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഇട്ടു കൊടുത്ത് നല്ലതുപോലെ ഡെക്കറേറ്റ് ചെയ്യുക, ഇതിനു മുകളിലേക്ക് ക്രീം കൊണ്ട് തയ്യാറാക്കിയ റൌണ്ട് ഷേപ്പ് വച്ച് കൊടുക്കാം, അതിനു മുകളിൽ ചെറി വെച്ചുകൊടുത്ത് അലങ്കരിക്കാം, അവസാനമായി കുറച്ച് സ്പ്രിങ്ക്ൾസ് കൂടി ഇട്ടാൽ കേക്ക് റെഡി.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spice and Food