നൈസ് പത്തിരി

നല്ല നൈസ് പത്തിരിയും കോഴിക്കറിയും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല ,പത്തിരി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മൾ കടയിൽ നിന്ന് വേടിക്കാർ   ആണ് പതിവ് ,എങ്കിലും അതിനൊന്നും നമ്മൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന പത്തിരിയുടെ രുചി കിട്ടാറില്ല .

കുഴക്കാതെ, പരത്താതെ, നല്ല നാടൻ പത്തിരി നൈസ് ആയി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പുതിയ ട്രിക്ക് ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്

ചേരുവകൾ

അരിപ്പൊടി -ഒരു കപ്പ്

ഉപ്പ്

വെള്ളം- ഒന്നരക്കപ്പ്

വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ചുകൊടുത്ത് അതിലേക്ക് അരിപ്പൊടിയും, വെള്ളവും, ഉപ്പും, വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.ഇത് ഒരു വിസ്‌ക്  ഉപയോഗിച്ച് നല്ലതുപോലെ മിക്സ്  ചെയ്തു തരികൾ  ഇല്ലാതെ  ആക്കി എടുക്കാം. ലിസ്റ്റോവ്  ഓൺ ചെയ്ത് മീഡിയം ഫ്ലയിമിൽ കത്തിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക ,മാവു നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഓഫ്  ചെയ്യണം. അതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി ഒരു 10 മിനിറ്റ് നേരത്തേക്ക് മൂടിവയ്ക്കാം. ഒരു പ്ലാസ്റ്റിക് കവർ എടുത്തു ചതുരാകൃതിയിൽ 2 കഷ്ണങ്ങൾ ആക്കി എടുക്കുക ഇതിലേക്ക് വെളിച്ചെണ്ണ തേച്ചു കൊടുക്കണം.

നേരത്തെ മാറ്റിവച്ചിരുന്ന മാവിൽനിന്നും ചെറിയ ഉരുള എടുത്ത് കൈവെള്ളയിൽ വെച്ച് ഒന്ന് റോൾ ചെയ്ത ചെറുതായി ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം ഈ പ്ലാസ്റ്റിക് കവറിലേക്ക് വെച്ചു കൊടുക്കാം ,മറ്റേ  കവർ വെച്ച് മൂടിയതിനു ശേഷം ഒരു പ്ലേറ്റ് വച്ച് ചെറുതായൊന്ന് പ്രസ് ചെയ്യാം ,ഇനി പ്ലാസ്റ്റിക് കവർ മാറ്റിയതിനുശേഷം പത്തിരി എടുത്ത് ചുട്ടെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cute Circle