ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം
മൈദ : 1+1/2കപ്പ്
പഞ്ചസാര : 1 കപ്പ്
പഞ്ചസാര കാരമലൈസ് ചെയ്തത്=1/2 cup
മുട്ട : 3
ബട്ടർ : 150 g
ഗ്രാമ്പു പട്ട ഏലയ്ക്ക : 1/4 tsp
ജാതിക്ക പൊടി =1/4 sp
ബേക്കിംഗ് പൌഡർ : 1 tsp
ബേക്കിങ് സോഡ=1/2 tsp
വാനില എസ്സെൻസ് : 1 tsp
ഓറഞ്ചിന്റെ തൊലി ഗ്രെറ്റ് ചെയ്തത്=1 tsp
ഉണക്ക മുന്തിരി=1/2 cup
അണ്ടിപ്പരിപ്പ്=1/2 cup
ചെറി =1/4 cup
ടൂട്ടി ഫ്രൂട്ടി=1/4 cup
ഈത്തപ്പഴം =1/2 cup
ഡ്രൈ ഫ്രൂട്സും നട്സും ചെറുതായി അരിഞ്ഞു ഓറഞ്ചു നീരിൽ മുക്കി ഫ്രിഡ്ജിൽ 2 ദിവസം വെക്കുക.എന്നും ഇളക്കിക്കൊടുക്കുക.
ഒരു സോസ് പാൻ ചെറിയ തീയിൽ ചൂടാക്കാൻ വയ്ക്കുക.
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക ഒരു കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരമലൈസ് ചെയ്യുക. ഒരു ഇളം ബ്രൗൺ കളർ ആയാൽ മതി.
ഇതിലേക്ക് 1/2 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക.
കേക്കിന് ബ്രൗൺ കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.
പട്ട, ഏലയ്ക്ക,ജാതിക്ക എന്നിവ പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക
വാനില എസ്സെൻസ് ചെറുനാരങ്ങയുടെ തൊലി, മിക്സ് ചെയ്‌തു വെച്ച മൈദ എന്നിവ കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക.
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് പിന്നെ ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, അത് ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം. (ഇഷ്ട്ടം പോലെ കൂടുതൽ ചേർത്താലും കുഴപ്പം ഇല്ല. ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക് 2ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് ചൂടായ സോസ്പാനിൽ ലേക്ക് ഇറക്കിവെച്ച് ആദ്യത്തെ 5മിനിറ്റ് ഹൈ ഫ്രെയിമിലും പിന്നീട് 40 മിനിറ്റ് ചെറിയ തീയിലും അടച്ചുവെച്ച് വേവിച്ചെടുക്കാം.മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയി വരണം.2 ദിവസം കഴിഞ്ഞു കഴിക്കുന്നതാണ് ഇതിന്റെ ടെസ്റ്റ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.