ഒരു കപ്പ് തേങ്ങ ഉണ്ടേൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു മധുരം .കോക്കനട്ട് ബർഫി .
ഒരു കപ്പ് തേങ്ങ ഒരു ഏലക്ക കൂടി ഇട്ട് മിക്‌സിയിൽ ഒന്ന് ക്രഷ് ചെയ്തെടുക്കുക.
ചൂടായ ഒരു പാനിൽ 2സ്പൂൺ നെയ്യൊഴിച്ചു തേങ്ങ കളർ മാറാതെ റോസ്റ്റ് ചെയ്യുക (3-4 min )ഇതിലേക്ക് 2സ്പൂൺ ഡെസിക്കേറ്റഡ് coconut ( ആവശ്യമെങ്കിൽ ) കൂടി ചേർത്ത് ഒന്ന് കൂടി റോസ്റ്റ് ചെയ്യാം . ഒന്ന് ഡ്രൈ ആയി തുടങ്ങുമ്പോൾ ചെറിയ തീയിൽ വെച്ച് 2സ്‌പൂൺ പാൽ പൊടി , ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചു ചൂടായതിലേക്ക് 3സ്‌പൂൺ പാൽ കൂടി ചേർത്ത് വേവിക്കുക. പഞ്ചസാര പാലും ചേർന്ന് ലൂസായി വരുമ്പോൾ മീഡിയം തീയിൽ വേവിച് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ ഒരു 4മിനിറ്റ് കൂടി ഇളക്കി തീ off ചെയ്തു മാറ്റുക.
ഒരു പാത്രത്തിൽ എണ്ണ തടകി അതിലേക്ക് ഈ കൂട്ട് ഇട്ട് ഒന്ന് കട്ടിയിൽ പരത്തി ഇഷ്ടമുള്ള നട്സ് ഇട്ട് അടച്ചു ഫ്രിഡ്ജിൽ 2മണിക്കൂർ വെച്ച് സെറ്റ് ചെയ്ത് പുറത്തെടുത്തു കട്ട് ചെയ്തു ഉപയോഗിക്കാം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.