ഈ ദിപാവലിക്ക് വീട്ടുകാരുടെയും വിരുന്നുകരുടെയും മുന്നിൽ സ്റ്റാർ ആവാൻ ഇത് മാത്രം മതി
ആവശ്യമുള്ള സാധനങ്ങൾ
റവ -1കപ്പ്
പഞ്ചസാര -ആവശ്യത്തിന്
മൈദ -1/2cup
ബേക്കിംഗ് പൗഡർ -1/2tsp
ഏലയ്ക്ക -2എണ്ണം
പാൽ -1കപ്പ്
തേങ്ങ -1/2cup
ബട്ടർ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് 1കപ്പ് റവയും 1/2 കപ്പ് പാലും 1/2ട്സപ് ബേക്കിംഗ് പൗഡറും 3/4കപ്പ് പഞ്ചസാര 2ഏലയ്ക്ക ഇട്ട് പൊടിച്ചെടുത്തതും 1/2കപ്പ് വറുത്ത തേങ്ങയും ഇട്ട് നല്ല വണ്ണം മിക്സ് ചെയ്ത് എടുക്കുക… ഇനി ഇതിലേക്ക് 1/2കപ്പ് മൈദ പൊടി ഇട്ട് കുറച്ച് കുറച്ചായി മിക്സക്കി എടുക്കുക ഇനി ഒരു ബേക്കിംഗ് പാത്രത്തിൽ കുറച്ച് ബട്ടർ തടവി കൊടുത്തതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുക… 10മിനുട്ട് മാറ്റിവെക്കാം.ഇനി ഒരു പാത്രത്തിലേക്ക് 1കപ്പ് വെള്ളവും 1കപ്പ് പഞ്ചസാരയും ഇട്ട് പഞ്ചസാര ലായിനി തയ്യാറാക്കി എടുക്കുക…ഇതും മാറ്റി വെക്കാം
ഒരു ആവിപാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഇതിലേക്ക് നമ്മൾ തയ്യാറാക്കിയ ബാറ്റർ വെച്ച് കൊടുക്കാം… 15മിനിറ്റ് അടച്ചു വെച്ച് വേവിക്കാം, 15മിനുട്ടിന് ശേഷം തുറന്നു നോക്കാം… നമ്മുടെ റവ കേക്ക് തയ്യാറാവും….. ഇനി ഇത് അടുപ്പിൽനിന്നും മാറ്റി ഒരു ഫോർക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി കൊടുക്കാം… ഇതിന്റെ മേലെ പഞ്ചസാര ലായിനി ഒഴിച്ചു 10മിനിറ്റ് ഫ്രിഡ്ജിൽ വെക്കാം…. 10മിനുട്ടിന് ശേഷം മുറിച്ചു പഞ്ചസാര ലായനിയും ഒഴിച്ചു കഴിക്കാം…. കുംകുമം പൂവ് ഉണ്ടെങ്കിൽ ഇതിന്റെ മേലെ വിതറാം…. സ്വാദിഷ്ടമായ റവ സ്വീറ്റ്സ് തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉഗ്രൻ സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.