ചോറ് വാഴയിലയില്‍ പൊതിഞ്ഞ് കഴിച്ചാല്‍ ഗുണങ്ങളേറെ

Advertisement

വാട്ടിയെടുത്ത വാഴയിലയില്‍ നല്ല കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും മുട്ടപൊരിച്ചതും തോരനും അച്ചാറും, വേണമെങ്കിലൊരു മീന്‍ പൊരിച്ചതും… അമ്മ കെട്ടിത്തരുന്ന പൊതിച്ചോറിനേക്കാള്‍ സ്വാദ് വെറൊന്നിനുമുണ്ടാവില്ല അല്ലേ.. കാലം മാറിയപ്പോള്‍ പൊതിച്ചോര്‍ ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാം എന്നായി. പൊതിച്ചോര്‍ രുചിക്കപ്പുറം വളരെ ആരോഗ്യദായകംകൂടിയാണ്.. വാഴയിലയിലെ ഗുണങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലേക്കും പകരുന്നു എന്നതിനാലാണ് ഇത്..

വാഴയിലയില്‍ പോളിഫീനോളുകള്‍, ക്ലോറോഫില്ല്, ലിഗ്നിന്‍, ഹെമിസെല്ലുലോസ്, പ്രോട്ടീന്‍, വിറ്റമിന്‍ എ, കാത്സ്യം, കരോട്ടിന്‍, സിട്രിക്ക് ആസിഡ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ സംയുക്തങ്ങളാണ്.

വാഴയിലയില്‍ അടങ്ങിയ എപ്പിഗാലോകാറ്റേക്കിന്‍ എന്ന ഘടകം മികച്ച ആന്റി ഓക്‌സിഡന്റാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗം വരുന്നത് തടയാന്‍ ഇത് സഹായിക്കും.

വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ കുടലിനുള്ളിലെ അള്‍സര്‍, തൊലിസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും ഗുണകരമാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊതിച്ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Meenu’s Malayalam Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.