Tag: velleppam

  • വട്ടയപ്പവും, വെള്ളയപ്പവും

    വട്ടയപ്പവും, വെള്ളയപ്പവും

    ഇനി വട്ടയപ്പവും, വെള്ളയപ്പവും തയ്യാറാക്കാനായി ഒറ്റ ബാറ്റർ മതി. മാവ് തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

    Ingredients

    പച്ചരി -ഒരു കപ്പ്

    തേങ്ങ -1/2 കപ്പ്

    ചോറ് -അരക്കപ്പ്

    തേങ്ങാപ്പാൽ -അരക്കപ്പ്

    പഞ്ചസാര

    യീസ്റ്റ്

    Preparation

    കുതിർത്തെടുത്ത പച്ചരി ചോറ് തേങ്ങാപ്പാൽ തേങ്ങ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക, മാവിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം പഞ്ചസാരയും യീസ്റ്റും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, ഈ മാവിനെ ഒരു ദിവസം രാത്രി മുഴുവൻ മാറ്റിവയ്ക്കാം, പിറ്റേന്ന് രാവിലെ ഈ മാവ് ഉപയോഗിച്ച് നല്ല പെർഫെക്റ്റ് വെള്ളയപ്പവും അതുപോലെതന്നെ വട്ടയപ്പവും തയ്യാറാക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Cooking

  • പാലപ്പം

    പാലപ്പം

    രാവിലെ അരി കുതിർക്കാൻ മറന്നാൽ, രാത്രി കുതിർത്ത് രാവിലെ അരച്ച ഉടനെ നല്ല പൂ പോലെ ഉള്ള അപ്പം തയ്യാറാക്കാം,

    ആദ്യം രണ്ട് കപ്പ് പച്ചരി നന്നായി കഴുകി ഒരു പാത്രത്തിൽ എടുക്കുക ഇതിലേക്ക് അര കപ്പ് ചോറ് അരക്കപ്പ് നാളികേരം ചിരവിയത് അര ടീസ്പൂൺ യീസ്റ്റ് അര ടീസ്പൂൺ പഞ്ചസാര കാൽ കപ്പ് തേങ്ങാവെള്ളം ഇനി വെള്ളം ഒഴിച്ച് കുതിർക്കാനായി വയ്ക്കാം, പിറ്റേദിവസം രാവിലെ ഇത് നന്നായി അരച്ചെടുക്കുക, ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം, ഈ സമയം കൊണ്ട് തന്നെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ഇനി നല്ല സോഫ്റ്റ് പാലപ്പം ഇത് വെച്ച് തയ്യാറാക്കാം,

    വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shithus Food Cafe

  • ചിക്കൻ കറിയും വെള്ളേപ്പവും

    ചിക്കൻ കറിയും വെള്ളേപ്പവും

    ക്രിസ്മസ് സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് കോംബോ പച്ചമല്ലി അരച്ചുവച്ച ചിക്കൻ കറിയും വെള്ളേപ്പവും

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്നര ടീസ്പൂൺ മല്ലിയും ഒന്നര ടീസ്പൂൺ കുരുമുളകും മൂന്നു ഗ്രാമ്പൂവും ഒരു ജാതിപത്രിയിൽ അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഈ മസാല അരക്കിലോ ചിക്കനിലേക്ക് ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ അരിഞ്ഞതും അല്പം വെള്ളവും ചേർത്ത് വീണ്ടും യോജിപ്പിക്കാം ഇത് നന്നായി വേവിച്ചെടുക്കുക ഉപ്പു കൂടി ചേർക്കണം നന്നായി വെന്തു കഴിയുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം കറിവേപ്പിലയും മല്ലിയിലയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം നല്ല സോഫ്റ്റ് വെള്ളയപ്പത്തിന്റെ കൂടെ ഈ കറി നല്ല കോമ്പിനേഷൻ ആണ്.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക

    കൂടുതൽ റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Swapna’s Food World