Tag: veg stew

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    റസ്റ്റോറന്റുകളിലും കാറ്ററിങ് കാരും തയ്യാറാക്കുന്ന വെജിറ്റബിൾ കുറുമ പ്രത്യേക രുചിയാണ്, അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കുന്നത് കാണാം…

    Ingredients

    ഉരുളക്കിഴങ്ങ്- 2

    സവാള -1

    ക്യാരറ്റ് -ഒന്ന്

    ബീൻസ്

    പച്ചമുളക് -3

    ഇഞ്ചി ചതച്ചത്

    ഗ്രീൻപീസ്

    തേങ്ങാപ്പാൽ

    കറുവപ്പട്ട -ഒരു കഷണം

    എലക്കയ -4

    കുരുമുളക് ചതച്ചത്

    ഉപ്പ്

    കറിവേപ്പില

    കശുവണ്ടി പേസ്റ്റ്

    നെയ്യ്

    കശുവണ്ടി

    Preparation

    ഒരു കുക്കറിലേക്ക് കട്ട് ചെയ്ത് വെച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ചേർക്കാം തേങ്ങയുടെ രണ്ടാം പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ ഒരു കഷണം കറുവപ്പട്ടയും കുരുമുളക് ചതച്ചതും ഏലക്കായും ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇത് വേവിച്ചെടുക്കുക വെന്തതിനുശേഷം ഒരു പാനിലേക്ക് മാറ്റാം കൂടെ കശുവണ്ടി പേസ്റ്റ് ചേർത്തതിനുശേഷം നന്നായി തിളപ്പിക്കാം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കാം, തീ ഓഫ് ചെയ്തതിനുശേഷം നെയ്യിൽ കശുവണ്ടി വറുത്ത് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നൊപ്പം കഴിക്കാനായി ഇതാ നല്ലൊരു വെജിറ്റബിൾ കുറുമ കറി

    Ingredients

    സവാള -രണ്ട്

    ഉരുളക്കിഴങ്ങ് -ഒന്ന്

    ക്യാരറ്റ് -ഒന്ന്

    ബീൻസ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഗ്രീൻപീസ്

    തേങ്ങാ ചിരവിയത്

    ഏലക്കായ -രണ്ട്

    ഗ്രാമ്പൂ -മൂന്ന്

    ജീരകം -അര ടീസ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    കുതിർത്തെടുത്ത കശുവണ്ടി -12

    വെള്ളം

    പച്ചമുളക് -മൂന്ന്

    ഉപ്പ്

    കറിവേപ്പില

    എണ്ണ

    Preparation

    ആദ്യം നാളികേരവും മസാലകളും കുതിർത്തെടുത്ത കശുവണ്ടിയും പച്ചമുളകും നന്നായി അരച്ചെടുക്കാം.
    ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുകഅടുത്തതായി സവാള ചേർത്ത് വഴറ്റാം, നന്നായി വഴന്നു കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന മറ്റു പച്ചക്കറികൾ ചേർക്കാം ഒന്നു വഴന്നു വരുമ്പോൾ വെള്ളം ഒഴിച്ചു കൊടുക്കാം ഇനി കുക്കർ അടച്ച് വേവിക്കണം, രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, കുക്കർ തുറന്നതിനു ശേഷം തേങ്ങാ അരച്ചത് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കണം, ഇനി ഇത് നന്നായി തിളപ്പിക്കുക, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma’s Home Recipe

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    അപ്പം ഇടിയപ്പം ഇവയ്ക്കൊപ്പം കഴിക്കാനായി സാധാരണയായി നമ്മൾ തയ്യാറാക്കാറുള്ളതാണ് വെജിറ്റബിൾ കുറുമ കറി, പച്ചക്കറികളിൽ മസാല ഒന്നും ചേർക്കാതെ തേങ്ങാപ്പലിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്ന ഏറ്റവും നല്ല കറിയും ഇത് തന്നെയാണ് വളരെ എളുപ്പമായ രീതിയിൽ ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് കാണാം…

    ഒരു കുക്കറിലേക്ക് കുതിർത്തെടുത്ത ഗ്രീൻപീസും, ക്യാരറ്റ് ,ഉരുളക്കിഴങ്ങ്, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കുക തേങ്ങയുടെ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ച് വിസിൽ വേവിക്കണം വെന്തുവന്ന വെജിറ്റബിൾസിലേക്ക് ഒന്നാംപാൽ ചേർത്ത് ഒന്ന് ചൂടാക്കാം കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുകയും ചെയ്യാം ഇത്രയുമായാൽ വെജിറ്റബിൾ കുറുമ കറി തയ്യാർ…

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mottusoochi