Tag: vattayappam

  • വട്ടയപ്പം

    വട്ടയപ്പം

    നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം, ബേക്കറികളിൽ കിട്ടുന്നതിനേക്കാളും രുചിയിൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം…

    Ingredients

    പച്ചരി -രണ്ട് ഗ്ലാസ്

    വെള്ളം

    തേങ്ങ -ഒരു കപ്പ്

    പഞ്ചസാര -മുക്കാൽ കപ്പ്

    യീസ്റ്റ് -കാൽ ടീസ്പൂൺ

    ഏലക്കായ പൊടി -അര ടീസ്പൂൺ

    Preparation

    പച്ചരി കഴുകിയതിനുശേഷം നാലു മണിക്കൂർ കുതിർക്കുക ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം അടുത്തതായി ഇതിൽ നിന്നും കുറച്ച് ഒരു പാനിലേക്ക് മാറ്റി കപ്പി കാച്ചി എടുക്കണം ഇനി എല്ലാം കൂടി മിക്സ് ചെയ്ത് തേങ്ങാ പഞ്ചസാര ഏലക്കായ പൊടി യീസ്റ്റ് ഇവയും ചേർത്ത് അരച്ച് മീഡിയം ലൂസ് ബാറ്ററാക്കി എടുക്കാം ഈ മാവ് കൈ ഉപയോഗിച്ച് നന്നായി മിക്സ് ആക്കിയ ശേഷം രാത്രി മുഴുവൻ വയ്ക്കുക പിറ്റേന്ന് രാവിലെ നല്ല പഞ്ഞി പോലുള്ള വട്ടയപ്പം തയ്യാറാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Just Watch

  • ചിക്കൻ വട്ടയപ്പം

    ചിക്കൻ വട്ടയപ്പം

    ഉള്ളിൽ ചിക്കൻ ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചെടുത്ത വട്ടയപ്പം, നോമ്പു തുറക്കുമ്പോൾ ഇത് ഒരു കഷണം മതി…

    Ingredients

    അരിപ്പൊടി -രണ്ട് ഗ്ലാസ്

    പഞ്ചസാര -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    ചോറ് -രണ്ട് ടേബിൾ സ്പൂൺ

    തേങ്ങ -രണ്ട് ടേബിൾ സ്പൂൺ

    വെള്ളം

    ബട്ടർ

    വറ്റൽ മുളക്

    സവാള -ഒന്ന്

    ഉപ്പ്

    പച്ചമുളക് -രണ്ട്

    തക്കാളി

    മഞ്ഞൾപൊടി

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ

    ചിക്കൻ വേവിച്ചുടച്ചത്

    കുരുമുളകുപൊടി

    ഗരം മസാലപ്പൊടി

    Preparation

    മിക്സി ജാറിലേക്ക് അരിപ്പൊടി ചോറ് പഞ്ചസാര ഉപ്പ് തേങ്ങ വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കുക അടുത്തതായി ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഉണക്കമുളക് ചേർത്ത് മൂപ്പിച്ച് സവാള ചേർക്കാം ശേഷം പച്ചമുളക് ചേർത്ത് വഴറ്റാം ഇനി തക്കാളിയും ചേർക്കാം ശേഷം മസാല പൊടികൾ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം ചിക്കൻ വേവിച്ചത് ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഒരു പാത്രത്തിൽ നെയ്യ് തേച്ചു കൊടുക്കുക ആദ്യം കുറച്ചു മാവൊഴിച്ച് വെന്തതിനുശേഷം ഫീലിംഗ് ഇടുക മുകളിലായി കുറച്ചുകൂടി മാവൊഴിച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക swaaha cooking world

  • കള്ള് ചേർത്ത വട്ടയപ്പം

    കള്ള് ചേർത്ത വട്ടയപ്പം

    കള്ള് ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ രുചികരമായ വട്ടയപ്പം, ശരിക്കും ഇതുപോലെയാണ് തയ്യാറാക്കി കഴിക്കേണ്ടത്…

    Ingredients

    അരിപ്പൊടി -2 കപ്പ്

    തേങ്ങ -ഒന്ന്

    ചോറ് -രണ്ട് ടേബിൾ സ്പൂൺ

    പഞ്ചസാര -6 ടേബിൾ സ്പൂൺ

    ഏലക്ക പൊടി -കാൽ ടീസ്പൂൺ

    കള്ള് -അരക്കപ്പ്

    Preparation

    ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, ചോറ്, ഏലക്കായ പൊടി, പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക ഒരു ബൗളിൽ അരിപ്പൊടിയും തേങ്ങ അരപ്പും മിക്സ് ചെയ്യാം, കള്ളുകുടി ചേർത്ത് മിക്സ് ചെയ്യണം, മീഡിയം കട്ടിയുള്ള ബാറ്റർ ആക്കിയാണ് എടുക്കേണ്ടത്, ഇനി ഇതിൽ നിന്നും അല്പം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം കുറച്ചു വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത് കുറുക്കിയെടുക്കുക ഇതിനെ വീണ്ടും ബാറ്ററിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒന്നോ രണ്ടോ മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അപ്പം ഉണ്ടാക്കാം. നന്നായി പൊങ്ങി വന്ന മാവിലേക്ക് ഉപ്പുചേർത്ത് മിക്സ് ചെയ്യുക, ഒരു കിണ്ണം എണ്ണ പുരട്ടിയെടുത്ത് അതിലേക്ക് ബാറ്റർ ഒഴിക്കാം , ഇതിനെ ആവിയിൽ നന്നായി പുഴുങ്ങിയെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക IDUKKIKKARI

  • റാഗി വട്ടയപ്പം

    റാഗി വട്ടയപ്പം

    ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം, അതും പോഷകസമൃദ്ധമായ റാഗി ഉപയോഗിച്ച് തയ്യാറാക്കിയത്, നല്ല സോഫ്റ്റ് ആയതും നാവിൽ അലിയുന്നതും

    Ingredients

    റാഗി പൊടി -ഒരു കപ്പ്

    ഉപ്പ്

    യീസ്റ്റ് -1/2 ടീസ്പൂൺ

    വെള്ളം ഒരു കപ്പ്

    ചോറ് -അരക്കപ്പ്

    തേങ്ങ -അരക്കപ്പ്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ഒരു ബൗളിലേക്ക് റാഗിയും വെള്ളം ഉപ്പ് പഞ്ചസാര തേങ്ങാ ചോറ് യീസ്റ്റ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക ഇതിനെ അരമണിക്കൂർ മാറ്റിവയ്ക്കണം ഇനി ഒരു കിണ്ണം എടുത്ത് എണ്ണ പുരട്ടിയതിനുശേഷം കുറച്ചു മാവൊഴിക്കുക ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ശർക്കര വട്ടയപ്പം

    ശർക്കര വട്ടയപ്പം

    ബേക്കറിയിൽ കിട്ടുന്നത് പോലുള്ള നല്ല പഞ്ഞി പോലുള്ള വട്ടയപ്പം ഉണ്ടാക്കാം, ശർക്കര ചേർത്ത ഹെൽത്തി ആയ നാടൻ പലഹാരം..

    Ingredients

    അരിപ്പൊടി -രണ്ട് കപ്പ്

    തേങ്ങ -ഒരു കപ്പ്

    അവിൽ -കാൽ കപ്പ്

    യീസ്റ്റ് -1 ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    ശർക്കരപ്പാനി -ഒരു കപ്പ്

    വെള്ളം -അരക്കപ്പ്

    എലക്കയ -2

    Preparation

    ഒരു മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി തേങ്ങ ശർക്കരപ്പാനി യീസ്റ്റ് ഇവ ചേർത്തുകൊടുത്തു ആദ്യം അരയ്ക്കുക, ശേഷം വെള്ളവും ഏലക്കായും ചേർത്ത് വീണ്ടും ഒന്ന് അരച്ചെടുക്കാം ഈ മാവിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം 4 മണിക്കൂർ മാറ്റിവയ്ക്കാം,ഒരു പാത്രത്തിൽ എണ്ണ പുരട്ടി എടുക്കുക ഇതിലേക്ക് മാവ് ഒഴിച്ചു കൊടുക്കാം ശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Revathi Vlogs

  • വട്ടയപ്പവും, വെള്ളയപ്പവും

    വട്ടയപ്പവും, വെള്ളയപ്പവും

    ഇനി വട്ടയപ്പവും, വെള്ളയപ്പവും തയ്യാറാക്കാനായി ഒറ്റ ബാറ്റർ മതി. മാവ് തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

    Ingredients

    പച്ചരി -ഒരു കപ്പ്

    തേങ്ങ -1/2 കപ്പ്

    ചോറ് -അരക്കപ്പ്

    തേങ്ങാപ്പാൽ -അരക്കപ്പ്

    പഞ്ചസാര

    യീസ്റ്റ്

    Preparation

    കുതിർത്തെടുത്ത പച്ചരി ചോറ് തേങ്ങാപ്പാൽ തേങ്ങ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക, മാവിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം പഞ്ചസാരയും യീസ്റ്റും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, ഈ മാവിനെ ഒരു ദിവസം രാത്രി മുഴുവൻ മാറ്റിവയ്ക്കാം, പിറ്റേന്ന് രാവിലെ ഈ മാവ് ഉപയോഗിച്ച് നല്ല പെർഫെക്റ്റ് വെള്ളയപ്പവും അതുപോലെതന്നെ വട്ടയപ്പവും തയ്യാറാക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Cooking

  • വട്ടയപ്പം

    വട്ടയപ്പം

    അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് വട്ടയപ്പം പെർഫെക്ട് ആയി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം

    INGREDIENTS

    അരിപ്പൊടി -ഒരു കപ്പ്

    തേങ്ങ -മുക്കാൽ കപ്പ്

    ചോറ്- 1/4 കപ്പ്

    ഏലക്കായ -മൂന്ന്

    യീസ്റ്റ് -അര ടീസ്പൂൺ

    പഞ്ചസാര

    ഉപ്പ്

    PREPARATION

    അരിപ്പൊടി ചോറ് തേങ്ങ ഏലക്കായ ഉപ്പ് പഞ്ചസാര യീസ്റ്റ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക അരച്ചെടുത്ത മാവിനെ രണ്ടു മണിക്കൂർ മാറ്റിവെക്കണം ശേഷം ഒരു കേക്ക് ടിന്നിൽ അല്പം എണ്ണ തൂവി ഈ മാവ് ഒഴിച്ച് കൊടുക്കാം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കുക, പഞ്ഞി പോലുള്ള വട്ടയപ്പം റെഡി.

    കൂടുതലായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾ കാണാൻ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക @shamsiyas vlogs