കള്ള് ചേർത്ത വട്ടയപ്പം

Advertisement

കള്ള് ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ രുചികരമായ വട്ടയപ്പം, ശരിക്കും ഇതുപോലെയാണ് തയ്യാറാക്കി കഴിക്കേണ്ടത്…

Ingredients

അരിപ്പൊടി -2 കപ്പ്

തേങ്ങ -ഒന്ന്

ചോറ് -രണ്ട് ടേബിൾ സ്പൂൺ

പഞ്ചസാര -6 ടേബിൾ സ്പൂൺ

ഏലക്ക പൊടി -കാൽ ടീസ്പൂൺ

കള്ള് -അരക്കപ്പ്

Preparation

ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, ചോറ്, ഏലക്കായ പൊടി, പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക ഒരു ബൗളിൽ അരിപ്പൊടിയും തേങ്ങ അരപ്പും മിക്സ് ചെയ്യാം, കള്ളുകുടി ചേർത്ത് മിക്സ് ചെയ്യണം, മീഡിയം കട്ടിയുള്ള ബാറ്റർ ആക്കിയാണ് എടുക്കേണ്ടത്, ഇനി ഇതിൽ നിന്നും അല്പം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം കുറച്ചു വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത് കുറുക്കിയെടുക്കുക ഇതിനെ വീണ്ടും ബാറ്ററിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒന്നോ രണ്ടോ മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അപ്പം ഉണ്ടാക്കാം. നന്നായി പൊങ്ങി വന്ന മാവിലേക്ക് ഉപ്പുചേർത്ത് മിക്സ് ചെയ്യുക, ഒരു കിണ്ണം എണ്ണ പുരട്ടിയെടുത്ത് അതിലേക്ക് ബാറ്റർ ഒഴിക്കാം , ഇതിനെ ആവിയിൽ നന്നായി പുഴുങ്ങിയെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക IDUKKIKKARI