Tag: uzhunnuvada

  • ഉഴുന്നുവട

    ഉഴുന്നുവട

    സോഡാപ്പൊടി ഒന്നും ചേർക്കാതെ തയ്യാറാക്കിയ സോഫ്റ്റ്‌ ആയ,നല്ല പൊങ്ങി വന്ന ഉഴുന്നുവട.. ഇനി ആർക്കുവേണമെങ്കിലും ഈസിയായി ഉണ്ടാക്കാം

    Ingredients

    ഉഴുന്ന്

    ചെറിയുള്ളി

    കറിവേപ്പില

    പച്ചമുളക്

    ഇഞ്ചി

    കുരുമുളക്

    ഉപ്പ്

    എണ്ണ

    നന്നായി കുതിർത്ത ഉഴുന്ന് വെള്ളം വാർക്കാനായി അരിപ്പയിലേക്ക് മാറ്റുക, നന്നായി വെള്ളം പോയിക്കഴിഞ്ഞ് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക, ചെറിയ ജാർ യൂസ് ചെയ്യുക. മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ചെറിയുള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില കുരുമുളക് എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കുക, വീണ്ടും മിക്സ് ചെയ്ത ശേഷം എണ്ണ ചൂടാവാനായി വയ്ക്കാം എണ്ണ തിളക്കുമ്പോൾ മാവിൽ നിന്നും അല്പം കയ്യിലെടുക്കുക എടുക്കുന്നതിനു മുമ്പ് കൈ വെള്ളത്തിൽ മുക്കുന്നത് നല്ലതായിരിക്കും ഒട്ടിപ്പിടിക്കാതെ കിട്ടാൻ ഇങ്ങനെ ചെയ്യണം ഇനി നടുവിൽ ഹോളിട്ട് എണ്ണയിലേക്ക് ഇടാം മീഡിയം ഫ്ലെയിമിൽ രണ്ട് സൈഡും ഫ്രൈ ചെയ്തു എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Manus Vlogs

  • ഉഴുന്ന്  വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഉഴുന്ന് വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഉഴുന്ന് – അര കിലോ,
    അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ,
    ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍,
    കുരുമുളക് ചെറുതായി പൊടിച്ചത് – നാലു ടീ സ്പൂൺ,
    കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം:
    ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക).ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം. വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക (മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക.ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്…ഈ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം . വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. (ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കണം). അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ.. വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, സാമ്പാറോ കൂട്ടിക്കഴിക്കാം.
    ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

    ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കാം ..ആദ്യം തന്നെ ഉഴുന്ന് കഴുകി കുതിര്‍ത്തു നന്നായി അരച്ച് എടുക്കണം ..ഇത് പൊങ്ങാന്‍ വയ്ക്കണം ..അതുകഴിഞ്ഞ് .. ഉള്ളി ,പച്ചമുളക് , ഇഞ്ചി  ചെറുതായി അരിഞ്ഞു എടുക്കണം ,വേപ്പില വേണം ,അല്പം കുരുമുളക് ചതച്ചതു , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് മാവ് നന്നായി മിക്സ് ചെയ്യാം ..അതിനുശേഷം ചട്ടിയില്‍ എണ്ണ ഒഴിച്ച് വറുത്ത് എടുക്കാം .വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.