Tag: #ullikkari

  • ചപ്പാത്തിയും ഉള്ളി കറിയും…

    ചപ്പാത്തിയും ഉള്ളി കറിയും…

    ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി മാവുകൊണ്ട് കോരിയൊഴിച്ച് ചപ്പാത്തിയും, കൂടെ കഴിക്കാൻ ആയി ഉള്ളി കൊണ്ട് തയ്യാറാക്കിയ നല്ലൊരു കറിയും…

    Ingredients

    ചപ്പാത്തി തയ്യാറാക്കാൻ

    ഗോതമ്പുപൊടി 1/2 കപ്പ്

    മൈദ അരക്കപ്പ്

    ഉപ്പ്

    പഞ്ചസാര ഒരു ടേബിൾ സ്പൂൺ

    വെള്ളം

    കറി തയ്യാറാക്കാൻ

    ചെറിയുള്ളി

    വെളിച്ചെണ്ണ

    സവാള

    തക്കാളി പേസ്റ്റ്

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരം മസാല പൊടി

    കുരുമുളകുപൊടി

    ഉപ്പ്

    തൈര്

    കസൂരി മേത്തി

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    നെയ്യ്

    ആദ്യം ചപ്പാത്തി തയ്യാറാക്കാം ഒരു ബൗളിലേക്ക് എടുത്തു വച്ചിരിക്കുന്ന പൊടികളും ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് കലക്കി ദോശ മാവിന്റെ പരുവത്തിലാക്കി എടുക്കുക പാൻ ചൂടാകുമ്പോൾ തീ കുറച്ചുവെച്ച ശേഷം മാവൊഴിച്ച് ചെറുതായി പരത്തുക രണ്ട് സൈഡും വെന്ത ശേഷം ഹൈ ഫ്ലെയിമിലേക്ക് മാറ്റി ചപ്പാത്തി ചുട്ടെടുക്കാം

    കറി തയ്യാറാക്കാനായി ആദ്യം ചെറിയ ഉള്ളി വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം ശേഷം പാനിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം തക്കാളി പേസ്റ്റ് ചേർക്കാം ഇത് മിക്സ് ചെയ്ത ശേഷം മസാല പൊടികളും ഉപ്പും ചേർക്കാം അടുത്തതായി കസ്തൂരി മേത്തി ഇതിലേക്ക് ചേർക്കാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കണം നന്നായി തിളച്ച് വേവുമ്പോൾ തൈര് ചേർക്കാം ഇത് നന്നായി മിക്സ് ചെയ്ത ശേഷം വഴറ്റി വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് മിക്സ് ചെയ്ത് കസൂരി മേത്തി കൂടി ചേർക്കണം ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samiyya Recipes

  • ഉള്ളി  കറി

    ഉള്ളി കറി

    ചെറിയ ഉള്ളിയും തക്കാളിയും വെച്ച് വെറും 10 മിനിറ്റിൽ ചോറിനൊപ്പം കഴിക്കാനായി ഒരു കറി തയ്യാറാക്കാം… ഉച്ചയ്ക്ക് എന്തുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്നവർ വേഗം വീഡിയോ കണ്ടോളൂ

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

    ഉണക്കമുളക് -7

    മല്ലി -രണ്ട് ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    എണ്ണ

    ഉലുവ

    ചെറിയുള്ളി -250 ഗ്രാം

    പച്ചമുളക് -രണ്ട്

    വെളുത്തുള്ളി -നാല്

    ഉപ്പ് തക്കാളി -രണ്ട്

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    വാളൻ പുളി പിഴിഞ്ഞ വെള്ളം

    വെള്ളം

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    Preparation

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മല്ലി മുളക് ജീരകം ഇവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം ഇത് തരിതരിയായി പൊടിച്ചെടുക്കണം അടുത്തതായി ഒരു പാൻ വെച്ച് ചൂടാക്കുക എണ്ണ ഒഴിച്ചുകൊടുത്ത് ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയുള്ളി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ഇതൊന്നു സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അടുത്തതായി പുളിവെള്ളം വെള്ളം ഇവ ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക ഈ സമയത്ത് മസാല പൊടിച്ചത് ചേർക്കാം ഇനി പച്ചമണം മാറുന്നതുവരെ നല്ലതുപോലെ തിളപ്പിക്കണം കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യണം വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dasetten,s kitchen