Tag: Thoran

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    ചിക്കൻ കൊണ്ടിതാ രുചികരമായ ഒരു തോരൻ, ചിക്കൻ വാങ്ങുമ്പോൾ സാധാരണ എപ്പോഴും കറിയല്ലേ ഉണ്ടാക്കാറ്, ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    Ingredients

    ചിക്കൻ -അരക്കിലോ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    തേങ്ങ -മുക്കാൽ കപ്പ്

    പേരുഞ്ജീരകം പൊടി- അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂൺ

    കറവപ്പട്ട

    ഗ്രാമ്പൂ

    ഏലക്ക

    വെളിച്ചെണ്ണ

    ഉലുവ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    പച്ചമുളക് -2

    ചെറിയ ഉള്ളി -20

    കുരുമുളക് പൊടി

    കറിവേപ്പില

    Preparation

    ആദ്യം ചിക്കൻ മഞ്ഞൾപ്പൊടി ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിച്ചെടുക്കുക ശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കാം, തേങ്ങയിലേക്ക് ജീരകപ്പൊടിയും മുളകുപൊടിയും ചേർത്ത് ചതച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉലുവ ചേർക്കാം ഉലുവ പൊട്ടി തുടങ്ങുമ്പോൾ എടുത്തു വച്ചിരിക്കുന്ന മസാലകളും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് ഒന്നുകൂടി വഴറ്റം,അടുത്തതായി ചെറിയഉള്ളി ചേർക്കാം, നന്നായി വഴന്നു വന്നാൽ ഉപ്പ് കറിവേപ്പില ഇവ ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കുക എല്ലാം നന്നായി യോജിച്ചു വന്നാൽ, കുരുമുളകുപൊടി ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റ് വേവിച്ചാൽ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food House By Vijin

  • കൊത്തമര  തോരൻ

    കൊത്തമര തോരൻ

    കൊത്തമര വച്ച് തയ്യാറാക്കിയ രുചികരമായ ഒരു തോരൻ റെസിപ്പി, ചോറിനൊപ്പം കഴിക്കാൻ ഒട്ടും കൈപ്പില്ലാതെ..

    INGREDIENTS

    കൊത്തമരയ്ക്ക

    ചെറുപയർ പരിപ്പ്

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    വറ്റൽ മുളക് 3

    ചെറിയ ജീരകം -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -നാല്

    തേങ്ങ ചിരവിയത്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    സവാള

    PREPARATION

    ചെറുപയർ പരിപ്പ് കഴുകിയതിനുശേഷം 10 മിനിറ്റ് കുതിർക്കുക ശേഷം ഒരു മൺകലത്തിലേക്ക് ചേർത്തു കൊടുക്കാം, കൂടെ അരിഞ്ഞു കഴുകിയെടുത്ത കൊത്തമരയും, മഞ്ഞൾപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്ത് മിക്സ് ചെയ്ത് വേവിക്കാം, കുറച്ചു വെള്ളമേ ചേർക്കാൻ പാടൂ. വേവുംമ്പോഴേക്കും വെള്ളം വറ്റി ഇരിക്കണം. ഇനി ഉണക്കമുളക് വെളുത്തുള്ളി ചെറിയ ജീരകം തേങ്ങ കറിവേപ്പില എന്നിവ ഒന്ന് ചതച്ചെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റാം അടുത്തതായി തേങ്ങ ചതച്ചെടുത്തത് ചേർത്ത് മിക്സ് ചെയ്യാം ശേഷം വേവിച്ചെടുത്ത കൊത്തമര ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ച് 5 മിനിറ്റ് ആകുമ്പോൾ തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • നാടൻ കടച്ചക്ക മെഴുക്കുപുരട്ടി രുചിയോടു കൂടി കഴിക്കാൻ

    നാടൻ കടച്ചക്ക മെഴുക്കുപുരട്ടി രുചിയോടു കൂടി കഴിക്കാൻ

    നാടൻ കടച്ചക്ക മെഴുക്കുപുരട്ടി രുചിയോടു കൂടി കഴിക്കാൻ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Kadachakka Mezhukkupuratti ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

  • പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് വേണ്ടി-Carrot Egg Thoran

    പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് വേണ്ടി-Carrot Egg Thoran

    പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് വേണ്ടി കാരറ്റ് മുട്ട തോരൻ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • വാഴയ്ക്ക തൊലി തോരന്‍

    വാഴയ്ക്ക തൊലി തോരന്‍

    നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല.

    വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വാഴയ്ക്ക ചിപ്പ്‌സ് ഉണ്ടാക്കുന്ന കടകളില്‍ നിന്നും വാഴയ്ക്ക തോല്‍വാങ്ങാം. ഇനി എങ്ങിനെയാണ് തോരന്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.

    നാല് ഇടത്തരം വലിപ്പമുള്ള വാഴയ്ക്കത്തൊലികള്‍

    ഒരു ചെറിയ സവോള അല്ലെങ്കില്‍ രണ്ടോ മൂന്നോ ചെറിയുള്ളി- അരിഞ്ഞത്

    ഒരു ടീസ്പൂണ്‍ കടുക്

    കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

    പച്ചമുളക് – ഒന്ന്

    വറ്റല്‍മുളക്- ഒന്ന്

    അര ടീസ്പൂണ്‍ – ജീരകപ്പൊടി

    3 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്

    ഒരു വലിയ തണ്ട് കറിവേപ്പില

    1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ

    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കുന്നവിധം:

    പഴത്തൊലി ഉരിഞ്ഞ് വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക, ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം
    പഴത്തൊലി തോരനുവേണ്ട പാകത്തില്‍ ചെറുതായി അരിയുക ഒരു പാത്രമെടുത്ത് അതില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കടുകും വറ്റല്‍ മുളകും ചേര്‍ക്കുക ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന് ഉള്ളി, പച്ചമുളക്, ജീരകപ്പൊടി, കറിവേപ്പില എന്നിവചേര്‍ക്കുക. ഇത് അല്‍പ്പനേരം നന്നായി ഇളക്കി അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഇളക്കുക ഇതിലേക്ക് വാഴയ്ക്കത്തൊലിയും തേങ്ങയും ചേര്‍ക്കുക

    ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് തുറന്ന് നോക്കി വെള്ളം വറ്റാതിരിക്കാനും ഉടയാതിരിക്കാനും ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ വെള്ളം ഇനിയും ചേര്‍ക്കാം. ആവശ്യത്തിന് വേവായാല്‍ വാങ്ങിവെക്കാം.

  • ഉരുളക്കിഴങ്ങ് തോരന്‍

    ഉരുളക്കിഴങ്ങ് തോരന്‍

    ഉരുളക്കിഴങ്ങ് തോരന്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    ഉരുളക്കിഴങ്ങ് – 3

    ഉള്ളി – 1

    പച്ചമുളക് – 2

    ഇഞ്ചി – ഒരു ചെറിയ കഷണം

    വെളുത്തുള്ളി – 4

    തക്കാളി – 1

    കറിവേപ്പില – 1 തണ്ട്

    മല്ലിയില – കുറച്ചു

    ചുവന്ന മുളക്- 2

    ജീരകം – 1/2ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

    മുളക് പൊടി – 1ടീസ്പൂണ്‍

    എണ്ണ – ആവശ്യത്തിന്

    കടുക് – അര ടീസ്പൂണ്‍

    ഉപ്പു – പാകത്തിന്

    ഇറച്ചി മസാല (ആവശ്യമുണ്ടെങ്കില്‍) – 1/2 ടീസ്പൂണ്‍

    ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി പുഴുങ്ങി എടുക്കുക.

    ഉള്ളി , പച്ചമുളക് , ഇഞ്ചി ,വെളുത്തുള്ളി , തക്കാളി എന്നിവയും ചെറുതായി മുറിച്ചെടുക്കുക .

    ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക ചെറുതീയില്‍ ജീരകം , കറിവേപ്പില , ചുവന്ന മുളക് എന്നിവ ഇട്ടു ഇളക്കുക .

    അതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഏകദേശം സ്വര്‍ണ്ണ നിറമാകുന്നതു വരെ ഇളക്കുക. ഉള്ളി ചേര്‍ക്കുക നന്നായി വാട്ടി എടുക്കുക.

    അല്‍പ്പം മഞ്ഞള്‍പൊടി ഇട്ടു നന്നായി ഇളക്കിയ ശേഷം ഉരുളക്കിഴങ്ങും മുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇറച്ചി മസാല ചെര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ക്കുക വെള്ളം ആവശ്യമെങ്കില്‍ നേരത്തെ ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം കൂടി ചേര്‍ക്കുക .

    ഒരു മൂടി കൊണ്ട് പാത്രം 2 മിനിറ്റ് അടച്ചു വക്കുക .

    പിന്നീടു അതിലേക്കു തക്കാളിയും മല്ലിയിലയും ഇട്ടു ഇളക്കിയ ശേഷം 5 മിനിറ്റ് പാത്രം അടച്ചു വെച്ച് വേവിച്ചു വാങ്ങുക .

    ഉരുളക്കിഴങ്ങ് തോരന്‍ റെഡി.

  • വെണ്ടയ്ക്ക തോരന്‍ – Vendaykka Thoran

    വെണ്ടയ്ക്ക തോരന്‍ – Vendaykka Thoran

     

    വെണ്ടയ്ക്ക -200 ഗ്രാം

    കടുക് -അര ടീസ്പൂണ്‍

    ചുവന്നുള്ളി -1 കപ്പ്

    പച്ചമുളക് -5

    വെളിച്ചെണ്ണ -1 ടേബിള്സ്പൂnണ്‍

    തേങ്ങ -അര കപ്പ്

    കറിവേപ്പില -1 കതിര്പ്പ്

    ഉപ്പ് -പാകത്തിന്

     

    പാചകം ചെയ്യേണ്ട രീതി

     

    FB_IMG_1471843721690വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്ക്കു ക.ഇതില്‍ തിരുമ്മിയ തേങ്ങയുംഉപ്പും ചേര്ത്ത്  ഇളക്കി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഈ കൂട്ടെല്ലാംകൂടി അതിലിട്ട് മൂടി

    ആവിയില്‍ വേവിക്കുക.വെന്തശേഷം മൂടി തുറന്ന് വഴറ്റി എടുക്കുക.