Tag: #tea cake

  • കോക്കനട്ട് കേക്ക്

    കോക്കനട്ട് കേക്ക്

    കഴിക്കാനായി നല്ലൊരു കോക്കനട്ട് കേക്ക്, മുട്ട ചേർക്കുന്നില്ല തയ്യാറാക്കാനായി ഓവനും ആവശ്യമില്ല, നമ്മുടെ വീട്ടിൽ ലഭ്യമായ സൗകര്യങ്ങൾ വച്ച് ഉണ്ടാക്കാം…

    Ingredients

    എണ്ണ -കാൽ കപ്പ്

    തൈര് -അരക്കപ്പ്

    പഞ്ചസാര -അരക്കപ്പ്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    മൈദ -ഒരു കപ്പ്

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ -അര ടീസ്പൂൺ

    പാൽ കാൽ കപ്പ്

    തേങ്ങ അരക്കപ്പ്

    വെളുത്ത എള്ള് -ഒരു ടീസ്പൂൺ

    Preparation

    ആദ്യം പഞ്ചസാര പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു ബൗളിലേക്ക് തൈരും എണ്ണയും വാനില എസൻസും മിക്സ് ചെയ്യുക ഒരു അരിപ്പ എടുത്ത് അതിലേക്ക് മൈദ പൊടിച്ച പഞ്ചസാര ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് അരിച്ച് ചേർക്കുക ഇനി ഇത് നന്നായി മിക്സ് ചെയ്യണം തേങ്ങ ചിരവിയതും വെളുത്ത എള്ളും ചേർത്ത് മിക്സ് ചെയ്യാം അല്പം പാല് കുടി ചേർക്കാം ഇനി കേക്ക്‌ ടിന്നിലേക്ക് മാറ്റുക, മുകളിൽ കുറച്ച് തേങ്ങയും ക്രഷ് ചെയ്ത നട്ട്സും ചേർക്കാം ശേഷം നന്നായി ബേക്ക് ചെയ്ത് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PALATHARAM CHERUVAKAL

  • വാനില സ്പോഞ്ച് കേക്ക്

    വാനില സ്പോഞ്ച് കേക്ക്

    വാനില സ്പോഞ്ച് കേക്ക്, കൃത്യമായ അളവുകളോടുകൂടി ഏറ്റവും പെർഫെക്ട് ആയി ഉണ്ടാക്കുന്ന വിധം, ഇനി നിങ്ങൾക്കും നല്ല പഞ്ഞി പോലുള്ള കേക്ക് തയ്യാറാക്കാം…

    ആദ്യം തന്നെ കേക്ക് ടിൻ തയ്യാറാക്കി വെക്കാം എണ്ണ പുരട്ടിയതിനുശേഷം ബട്ടർ പേപ്പർ വച്ചുകൊടുത്തു മാറ്റിവയ്ക്കുക ഒരു കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു ബൗളിലേക്ക് അരിച്ച് ഇട്ടു കൊടുക്കുക മൂന്നുപ്രാവശ്യം അരിച്ചെടുക്കണം മറ്റൊരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ച് ചേർക്കാം നല്ല പതഞ്ഞു പൊങ്ങുന്നത് വരെ ബീറ്റ് ചെയ്യണം ഇതിലേക്ക് പൊടിച്ച പഞ്ചസാര ഒരു കപ്പ് കുറച്ചു കുറച്ച് ആയി ചേർക്കാം പഞ്ചസാര നന്നായി മിക്സ് ആയ ശേഷം നാല് ടേബിൾ സ്പൂൺ ഓയിൽ ചേർക്കാം ഒന്നുകൂടി ബീറ്റ് ചെയ്ത ശേഷം ഡ്രൈ ഇൻഗ്രീഡിയൻസ് ചേർക്കണം കുറച്ചു കുറച്ചായി ചേർത്ത് ബീറ്റ് ചെയ്തുകൊടുക്കുക ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ കൂടി ചേർക്കാം, വീണ്ടും മിക്സ് ചെയ്തശേഷം കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക, ഇനി ടാപ് ചെയ്തു കൊടുക്കണം, ശേഷം നന്നായി ബേക്ക് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farzana

  • പഞ്ഞി പോലുള്ള ടീ കേക്ക്

    പഞ്ഞി പോലുള്ള ടീ കേക്ക്

    റേഷൻ കടയിൽ നിന്നും കിട്ടുന്ന ഗോതമ്പ് പൊടി കൊണ്ട് ബേക്കിങ് സോഡായോ, പൗഡറോ ഒന്നും ചേർക്കാതെ നല്ല പഞ്ഞി പോലുള്ള ടീ കേക്ക് ഉണ്ടാക്കാം…

    Ingredients

    ഗോതമ്പുപൊടി -അരക്കപ്പ്

    കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ

    പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ

    മുട്ട -2

    പഞ്ചസാര -ഒരു കപ്പ്

    വാനില എസ്സെൻസ്

    ഓയിൽ -രണ്ടു ടേബിൾ സ്പൂൺ

    ടൂട്ടി ഫ്രൂട്ടി

    Preparation

    ആദ്യം ഗോതമ്പുപൊടിയും കോൺഫ്ലോറും പാൽപ്പൊടിയുംഒരുമിച്ച് മിക്സ്‌ ചെയ്ത അരിച്ചെടുത്ത് മാറ്റിവയ്ക്കാം, മുട്ടയുടെ വെള്ളയും മഞ്ഞയും വെവ്വേറെ ആക്കുക വെള്ളയിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കുക മഞ്ഞയിലേക്ക് വാനില എസൻസ് മിക്സ് ചെയ്ത് കൊടുക്കുക ശേഷം പൊടി അല്പം ചേർത്തു മിക്സ് ചെയ്ത് എടുക്കാം ഇനി വെള്ളയിലേക്ക് പൊടി അൽപ്പാൽപ്പമായി ചേർത്ത് മിക്സ് ചെയ്യാം എല്ലാം മിക്സ് ചെയ്തു കഴിഞ്ഞാൽ മഞ്ഞ മിക്സ് ചെയ്തു വച്ചിരിക്കുന്നതും ഇതും ഒന്നാക്കാം ശേഷം ഓയിൽ ചേർത്ത് മിക്സ് ചെയ്യാം ഇനി ടൂട്ടി ഫ്രൂട്ടി കുറച്ചു പൊടി യിട്ട് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഇട്ട് Testing യോജിപ്പിക്കുക, ഇനി കേക്കിന്നിലേക്ക് ബാറ്റർ ഒഴിച്ചു കൊടുത്ത് നന്നായിട്ട് ടാപ്പ് ചെയ്ത് ബേക്ക് ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക faihus vlog