Tag: #semiya upma

  • സേമിയ ഉപ്പുമാവ്

    സേമിയ ഉപ്പുമാവ്

    ഒട്ടും കുഴഞ്ഞു പോകാതെ വിട്ടു വിട്ടു കിടക്കുന്ന രുചികരമായ സേമിയ ഉപ്പുമാവ്, കുട്ടികൾ ഇതു കൊടുത്താൽ പ്ലേറ്റ് കാലിയാക്കും….

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ഉഴുന്നുപരിപ്പ്

    കടലപ്പരിപ്പ്

    കപ്പലണ്ടി

    കറിവേപ്പില

    ഇഞ്ചി ചതച്ചത്

    പച്ച മുളക്

    ക്യാരറ്റ്

    ബീൻസ്

    സവാള

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    സേമിയ

    Preparation

    ആദ്യം സേമിയ വേവിച്ചെടുക്കാം വെള്ളത്തിൽ ഉപ്പു അല്പം എണ്ണയും ചേർത്ത് തിളപ്പിച്ച് സേമിയ ഇട്ട് മുക്കാൽ വേവാക്കി എടുക്കുക അരിച്ച് മാറ്റിവയ്ക്കണം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ഉഴുന്നുപരിപ്പും കടലപരിപ്പും കപ്പലണ്ടിയും ചേർത്ത് റോസ്റ്റ് ചെയ്യാം ശേഷം അരിഞ്ഞുവെച്ച ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി സവാള ക്യാരറ്റ് ബീൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചെറുതായി വേവിക്കുക ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന സേമിയ ചേർത്ത് ഇളക്കുക നല്ലപോലെ യോജിപ്പിച്ച് ഒട്ടും വെള്ളം ഇല്ലാതെ ആക്കി എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • സേമിയ ഉപ്പുമാവ്

    സേമിയ ഉപ്പുമാവ്

    എപ്പോഴും റവ ഉപ്പുമാവ് കഴിച്ചു മടുത്തെങ്കിൽ ഒരു വെറൈറ്റിക്കായി സേമിയ കൊണ്ട് ഇതുപോലെ ഉപ്പുമാവ് തയ്യാറാക്കി നോക്കൂ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ ബ്രേക്ക്ഫാസ്റ്റ്

    Ingredients

    സേമിയ

    സവാള ഒന്ന്

    പച്ചമുളക് രണ്ട്

    ക്യാരറ്റ് 1

    കശുവണ്ടി

    ഉഴുന്നുപരിപ്പ്

    കടുക്

    കറിവേപ്പില

    കടുക്

    ഇഞ്ചി

    വെളിച്ചെണ്ണ

    നെയ്യ്

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം സേമിയ നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം ഇനി ഒരു പാനിൽ വെളിച്ചെണ്ണയും ഒപ്പം നെയ്യും ചേർത്ത് ചൂടാക്കുക കടുകും ഉഴുന്നും ചേർത്ത് പൊട്ടുമ്പോൾ പച്ചമുളക് ഇഞ്ചി സവാള കറിവേപ്പില ഇവ ചേർക്കാം ഉപ്പു ചേർത്ത് നന്നായി പറ്റിയശേഷം ഗ്രേറ്റ് ചെയ്ത ക്യാരറ്റും കശുവണ്ടിയും ചേർക്കാം ഒന്ന് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക നന്നായി തിളയ്ക്കുമ്പോൾ സേമിയ ഇട്ട് കൊടുക്കാം പാത്രം മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം അവസാനമായി നെയ്യ് കുറച്ചു കൂടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dine with lins