സേമിയ ഉപ്പുമാവ്

Advertisement

ഒട്ടും കുഴഞ്ഞു പോകാതെ വിട്ടു വിട്ടു കിടക്കുന്ന രുചികരമായ സേമിയ ഉപ്പുമാവ്, കുട്ടികൾ ഇതു കൊടുത്താൽ പ്ലേറ്റ് കാലിയാക്കും….

Ingredients

വെളിച്ചെണ്ണ

കടുക്

ഉഴുന്നുപരിപ്പ്

കടലപ്പരിപ്പ്

കപ്പലണ്ടി

കറിവേപ്പില

ഇഞ്ചി ചതച്ചത്

പച്ച മുളക്

ക്യാരറ്റ്

ബീൻസ്

സവാള

മഞ്ഞൾപൊടി

ഉപ്പ്

വെള്ളം

സേമിയ

Preparation

ആദ്യം സേമിയ വേവിച്ചെടുക്കാം വെള്ളത്തിൽ ഉപ്പു അല്പം എണ്ണയും ചേർത്ത് തിളപ്പിച്ച് സേമിയ ഇട്ട് മുക്കാൽ വേവാക്കി എടുക്കുക അരിച്ച് മാറ്റിവയ്ക്കണം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ഉഴുന്നുപരിപ്പും കടലപരിപ്പും കപ്പലണ്ടിയും ചേർത്ത് റോസ്റ്റ് ചെയ്യാം ശേഷം അരിഞ്ഞുവെച്ച ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി സവാള ക്യാരറ്റ് ബീൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചെറുതായി വേവിക്കുക ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന സേമിയ ചേർത്ത് ഇളക്കുക നല്ലപോലെ യോജിപ്പിച്ച് ഒട്ടും വെള്ളം ഇല്ലാതെ ആക്കി എടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world