Tag: samosa

  • സമൂസയും ചിക്കൻ റോളും

    സമൂസയും ചിക്കൻ റോളും

    10 മിനിറ്റിൽ പുഴയ്ക്കാതെ പരത്താതെ സമൂസയും ചിക്കൻ റോളും ഉണ്ടാക്കാം… ഈ നോമ്പുകാലത്ത് ഇത്രയും എളുപ്പമുള്ള റെസിപ്പി എവിടെ കിട്ടും..

    Ingredients

    ചിക്കൻ -അരക്കിലോ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ക്യാപ്സിക്കം അരിഞ്ഞത്

    സവാള -അരക്കപ്പ്

    ഇഞ്ചി -6 കഷണം

    വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -8

    ചെറിയുള്ളി -ഒരുപിടി

    കുരുമുളകുപൊടി

    ബ്രെഡ്

    മുട്ട

    Preparation

    ആദ്യം തന്നിരിക്കുന്ന മസാല പൊടികൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം, കുറച്ചു സമയം വെച്ചതിനുശേഷം ചിക്കൻ വേവിക്കണം വേവിച്ച ചിക്കൻ പൊടിച്ചെടുക്കുക. മിക്സി ജാറിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ചതച്ചെടുക്കാം ഒരു പാൻ ചൂടാക്കുക എണ്ണ ഒഴിച്ചതിനു ശേഷം സവാള ചേർത്ത് വഴറ്റാം, മിക്സിയിൽ ചതച്ചെടുത്ത ചേരുവകൾ ചേർക്കാം നന്നായി വഴന്നു കഴിയുമ്പോൾ കുരുമുളകു പൊടി ചേർക്കാം അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ചേർക്കാം ആവശ്യമുണ്ടെങ്കിൽ കുറച്ചു കൂടി കുരുമുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ചിക്കൻ മിക്സ് റെഡിയായി ഇനി ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനു ശേഷം, എല്ലാം ഒന്ന് പരത്തി കൊടുക്കുക, ബ്രൗൺ ഭാഗം പൊടിച്ചെടുത്ത് ബ്രഡ് ക്രംസായി ഉപയോഗിക്കാം ബ്രെഡ്ഡിന്റെ നാല് സൈഡും മുട്ട ബ്രഷ് ചെയ്തു കൊടുക്കുക ഇനി മിക്സ് വെച്ചുകൊടുത്ത് റോൾ ചെയ്ത് എടുക്കാം ട്രയാങ്കിൾ ഷേപ്പിലും ഫോൾഡ് ചെയ്തെടുക്കാം, മടക്കിയതിനു ശേഷം മുട്ട മിക്സിൽ മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇങ്ങനെ കോട്ട് ചെയ്ത സമൂസകളും റോളുകളും ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ള സമയത്ത് എടുത്ത് ഫ്രൈ ചെയ്താൽ മതി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുഞ്ഞൻ സമൂസ

    കുഞ്ഞൻ സമൂസ

    കണ്ണൂരുകാരുടെ സ്പെഷ്യൽ സ്നാക്ക് ആയ കുഞ്ഞൻ സമൂസ ഉണ്ടാക്കി നോക്കിയാലോ, ഈ കുഞ്ഞു സമൂസ എത്ര കഴിച്ചാലും മതിയാവില്ല,

    Ingredients

    സവാള -4

    എണ്ണ

    ഉപ്പ്

    പച്ചമുളക്

    ഇഞ്ചി

    വെളുത്തുള്ളി ചതച്ചത്

    കാശ്മീരി മുളകുപൊടി

    മഞ്ഞൾപൊടി അര ടീസ്പൂൺ

    കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

    ഗരം മസാല ഒരു ടീസ്പൂൺ

    വേവിച്ചടച്ച ചിക്കൻ

    മല്ലിയില

    മൈദ

    ഉപ്പ്

    വെള്ളം

    എണ്ണ

    Preparation

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം അതിനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, സവാള ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചേർക്കാം, എല്ലാം നന്നായി വഴന്നാൽ മസാല പൊടികൾ ചേർക്കാം, മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ വേവിച്ചുടച്ചത് ചേർക്കണം നല്ലപോലെ യോജിപ്പിച്ച് മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം ഇനി സമൂസ ഷീറ്റുകൾ തയ്യാറാക്കണം അതിനായി ഒരു ബൗളിലേക്ക് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യണം വെള്ളം ഒഴിച്ച് കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റാം ശേഷം പരത്തുക, മീഡിയം വലിപ്പത്തിലുള്ള ചപ്പാത്തികളാക്കി മാറ്റാം ഓരോ ചപ്പാത്തിയും നാലായി മുറിക്കുക ഇനി ഓരോന്നും എടുത്ത് രണ്ട് സൈഡ് മടക്കി ഫില്ലിംഗ് നിറയ്ക്കാം ശേഷം നല്ലപോലെ സമൂസ ഷേപ്പിൽ ഫോൾഡ് ചെയ്യുക ആവശ്യമെങ്കിൽ മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കാം ഇനി ഓരോന്നും വറുത്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് safeera’s kitchen

  • സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , മൈദാ പൊടി , ഓയില്‍ ,വെള്ളം, ഉപ്പു, ഉരുളക്കിഴങ്ങ് , ചുവന്നുള്ളി , ഇഞ്ചി, വേപ്പില, പച്ചമുളക്, പ്രോസന്‍ പീസ്‌, മല്ലിപൊടി, മഞ്ഞപ്പൊടി , ഗരം മസാല , നാരങ്ങ നീര്, പൊടി ആവശ്യത്തിനു ഉപ്പും ഓയിലും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ..പച്ചക്കറികള്‍ ചേര്‍ത്ത് ഫിള്ളിങ്ങിനുള്ള മസാല ഉണ്ടാക്കണം , അതിനുശേഷം കുഴച്ചുവച്ച മാവ് പരത്തി കട്ട് ചെയ്തു നടുവില്‍ മസാല വച്ച് ഫ്രൈ ചെയ്തു എടുക്കണം …ഇതുണ്ടാക്കേണ്ട വിധം താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം ഇത് ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.