സമൂസയും ചിക്കൻ റോളും

Advertisement

10 മിനിറ്റിൽ പുഴയ്ക്കാതെ പരത്താതെ സമൂസയും ചിക്കൻ റോളും ഉണ്ടാക്കാം… ഈ നോമ്പുകാലത്ത് ഇത്രയും എളുപ്പമുള്ള റെസിപ്പി എവിടെ കിട്ടും..

Ingredients

ചിക്കൻ -അരക്കിലോ

കുരുമുളകുപൊടി -അര ടീസ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

ഉപ്പ് -അര ടീസ്പൂൺ

ക്യാപ്സിക്കം അരിഞ്ഞത്

സവാള -അരക്കപ്പ്

ഇഞ്ചി -6 കഷണം

വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

പച്ചമുളക് -8

ചെറിയുള്ളി -ഒരുപിടി

കുരുമുളകുപൊടി

ബ്രെഡ്

മുട്ട

Preparation

ആദ്യം തന്നിരിക്കുന്ന മസാല പൊടികൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം, കുറച്ചു സമയം വെച്ചതിനുശേഷം ചിക്കൻ വേവിക്കണം വേവിച്ച ചിക്കൻ പൊടിച്ചെടുക്കുക. മിക്സി ജാറിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ചതച്ചെടുക്കാം ഒരു പാൻ ചൂടാക്കുക എണ്ണ ഒഴിച്ചതിനു ശേഷം സവാള ചേർത്ത് വഴറ്റാം, മിക്സിയിൽ ചതച്ചെടുത്ത ചേരുവകൾ ചേർക്കാം നന്നായി വഴന്നു കഴിയുമ്പോൾ കുരുമുളകു പൊടി ചേർക്കാം അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ചേർക്കാം ആവശ്യമുണ്ടെങ്കിൽ കുറച്ചു കൂടി കുരുമുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ചിക്കൻ മിക്സ് റെഡിയായി ഇനി ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനു ശേഷം, എല്ലാം ഒന്ന് പരത്തി കൊടുക്കുക, ബ്രൗൺ ഭാഗം പൊടിച്ചെടുത്ത് ബ്രഡ് ക്രംസായി ഉപയോഗിക്കാം ബ്രെഡ്ഡിന്റെ നാല് സൈഡും മുട്ട ബ്രഷ് ചെയ്തു കൊടുക്കുക ഇനി മിക്സ് വെച്ചുകൊടുത്ത് റോൾ ചെയ്ത് എടുക്കാം ട്രയാങ്കിൾ ഷേപ്പിലും ഫോൾഡ് ചെയ്തെടുക്കാം, മടക്കിയതിനു ശേഷം മുട്ട മിക്സിൽ മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇങ്ങനെ കോട്ട് ചെയ്ത സമൂസകളും റോളുകളും ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ള സമയത്ത് എടുത്ത് ഫ്രൈ ചെയ്താൽ മതി

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World