Tag: Sadya Recipe

  • മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി

    വിഷു സദ്യ കെങ്കേമമാക്കാം,, സദ്യക്ക് ഈ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിക്കൊള്ളു, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ കറിയാണ് ഇത്…

    Ingredients

    പഴുത്ത മാങ്ങാ

    പച്ച മുളക്

    വെള്ളം

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    കറിവേപ്പില

    തേങ്ങ

    ശർക്കര

    തൈര്

    വെളിച്ചെണ്ണ

    നെയ്യ്

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    preparation

    പഴുത്തമാങ്ങ തൊലി കളഞ്ഞ് മുഴുവനായി എടുക്കുക ഇത് ഒരു പാത്രത്തിൽ എടുത്ത് കൂടെ വെള്ളം ഉപ്പു മുളകുപൊടി മഞ്ഞൾപൊടി പച്ചമുളക് ഇവയും ചേർത്ത് നന്നായി വേവിക്കുക വേകുമ്പോൾ ശർക്കര പൊടിച്ചു ചേർക്കാം തേങ്ങ തൈരും പച്ചമുളക് കൂട്ടി അരച്ച് കറിയിലേക്ക് ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക അവസാനം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • മത്തങ്ങ പച്ചടി

    മത്തങ്ങ പച്ചടി

    സദ്യയിൽ വിളമ്പാൻ പറ്റിയ നല്ലൊരു മത്തങ്ങ പച്ചടി, വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ പറ്റും, വിഷുവിന് സദ്യ ഉണ്ടാക്കുമ്പോൾ ഈ കറി എന്തായാലും ഉണ്ടാകും

    Ingredients

    മത്തങ്ങ

    പച്ചമുളക്

    തൈര്

    ഉപ്പ്

    മഞ്ഞൾപൊടി

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    അധികം മൂക്കാത്ത മത്തങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു മൺപാത്രത്തിൽ മത്തങ്ങയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവുന്നതുവരെ വേവിക്കുക വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യാം ശേഷം ഇതിലേക്ക് കട്ടിയുള്ള തൈര് ചേർത്ത് ഉടച്ചു കൊടുക്കുക ഇനി കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    ഇഞ്ചി – 1 കപ്പ്
    പച്ച മുളക് – 2 ടീസ്പൂൺ
    വെളിച്ചെണ്ണ – 5 ടീസ്പൂൺ
    ഉപ്പ് – പാകത്തിന്
    പുളി – ഒരു വലിയ നാരങ്ങ വലിപ്പത്തിന്
    ശർക്കര – 1/ 2 കപ്പ്
    മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
    മുളക് പൊടി – 1/2 ടീസ്പൂൺ
    കായ പൊടി – 1/4 ടീസ്പൂൺ
    വെള്ളം – 1 കപ്പ്
    കടുക് – 1/2 ടീസ്പൂൺ
    ഉണക്ക മുളക് – 2
    കറി വേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ 3 ടേബിൾസ്പൂൺ എന്ന ചൂടാക്കി ഇഞ്ചിയും പച്ചമുളകും വഴറ്റുക. ബ്രൗൺ കളർ ആകുന്ന വരെ വഴറ്റണം .തീ ഓഫ് ചെയ്തതിനു ശേഷം മഞ്ഞൾ പൊടി ,മുളക് പൊടി ചേർത്തിളക്കുക .പുളി വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്തത് ചേർത്ത് കൊടുക്കുക.ശർക്കര പാനി ആക്കി അതും കൂടി ചേർത്ത് തിളപ്പിക്കുക.ഉപ്പും കായ പൊടിയും ചേർത്ത് വറ്റിച്ചെടുക്കുക.കുറച്ചു എണ്ണയിൽ കടുക് പൊട്ടിച്ചു ഉണക്ക മുളകും കറി വേപ്പിലയും ചേർത്ത് അത് പുളി ഇഞ്ചിയിലോട്ടു ചേർത്തു നന്നായിട്ടു യോജിപ്പിക്കുക . സ്വാദിഷ്ടമായ പുലി ഇഞ്ചി തയ്യാർ . തയ്യാറാക്കുന്ന വിധം വിശദമായി വിഡിയോയിൽ കാണുക . ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ .